"സ്നേ​ഹാ​ർ​ദ്ര​മാ​യ്' ഹൈ ​ഫൈ​വ് 2025 സൊ​ല​സ് സം​ഗീ​ത സ​ന്ധ്യ ശ​നി​യാ​ഴ്ച ഡാ​ളസി​ൽ
Friday, May 9, 2025 7:52 AM IST
അ​ന​ശ്വ​രം മാ​മ്പി​ള്ളി
ഡാ​ളസ്: രോ​ഗ​ങ്ങ​ളാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു കൂ​ട്ടാ​യ്മ​യാ​ണ് സൊ​ല​സ്. തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി 17 വ​ർ​ഷ​മാ​യി സൊ​ല​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 10 കേ​ന്ദ്ര​ങ്ങ​ളി​ലും അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ലും സൊ​ല​സ് സ​ജീ​വ പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്നു.

18 വ​യ​​സി​ന് താ​ഴെ​യു​ള്ള 6,000 ത്തി​ൽ പ​രം വ​രു​ന്ന കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ് സൊ​ല​സ് ഇ​ന്നും. സൊ​ല​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും സ​ഹാ​യ​ധ​ന സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​തി​നും വേ​ണ്ടി "സ്നേ​ഹാ​ർ​ദ്ര​മാ​യ്’ ഹൈ ​ഫൈ​വ് 2025 എ​ന്ന പേ​രി​ൽ സം​ഗീ​ത സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കു​ന്നു.


സം​ഗീ​ത സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കുന്നേരം ആറിന് ഡാ​ള​സി​ലു​ള്ള മാ​ർ​ത്തോ​മ്മാ ഇ​വ​ന്‍റ് സെ​ന്‍ററി​ൽ വ​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.​ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​ർ, സ്റ്റീ​ഫ​ൻ ദേ​വ​സി, ശി​ഖ പ്ര​ഭാ​ക​ർ, അ​ഹി അ​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ലൈ​വ് ഓ​ർ​ക്ക്സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടു കൂ​ടി​യു​ള്ള സം​ഗീ​ത സ​ന്ധ്യ​യും ര​മേ​ശ് പി​ഷാ​ര​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​മ​ഡി ഷോ​യും അ​ര​ങ്ങേ​റും.

ഈ പ​രി​പാ​ടി​ക്കു വേ​ണ്ട എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സൊ​ല​സ് ഡാളസ് ചാ​പ്റ്റ​ർ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ബി ജോ​ൺ - 2142353888.


target=_blank>https://us.justeasybook.com/events/smlive25