റ​വ. ഫാ. ​റെ​ജി​ൻ രാ​ജു​വി​ന് ഡാ​ള​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Wednesday, May 7, 2025 5:01 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​നു ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന റ​വ. ഫാ. ​റെ​ജി​ൻ രാ​ജു​വി​നും കു​ടും​ബ​ത്തി​നും ഡി​എ​ഫ്ഡ​ബ്ല്യു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​ബ്ര​ഹാം ട്ര​സ്റ്റി​മാ​രാ​യ ജോ​ൺ മാ​ത്യു , സ​ക്ക​റി​യ തോ​മ​സ് , സോ​ജി സ്ക​റി​യ(​ഇ​ട​വ​ക സെ​ക്ര​ട്ട​റി), അ​ൽ​മാ​യ ശു​ശ്രു​ഷ​ക​ന്മാ​രാ​യ രാ​ജ​ൻ​കു​ഞ്ഞു സി. ​ജോ​ർ​ജ്, കോ​രു​ത് മ​ണ്ഡ​ലം അം​ഗം ജി​നു, അ​സം​ബ്ലി അം​ഗം തോ​മ​സ് ഈ​ശോ, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഷാ​ജി രാ​മ​പു​രം, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ച്ച​നെ സ്വീ​ക​രി​ക്കാ​നെ​ത്തി.