മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Monday, September 16, 2024 5:06 PM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ലെ മാ​ൻ​സ്ഫീ​ൽ​ഡി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​മു​ള്ള പു​തു​ത​ല​മു​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന‌‌​ട​ത്തി​യ​ത്.

മാ​ൻ​സ്ഫീ​ൽ​ഡ് സി​റ്റി ആ​ക്ടി​വി​റ്റി​സ് സെ​ന്‍റ​റി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ നൂ​റി​ല​ധി​കം പേ​ർ പ​ങ്കു​ചേ​ർ​ന്നു. വ​നി​ത​ക​ൾ ഒ​രു​ക്കി‌​യ പൂ​ക്ക​ളം ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.



കു​ട്ടി​ക​ളു​ടെ നൃ​ത്യ​നൃ​ത്ത​ങ്ങ​ൾ, ഓ​ണ​പ്പാ​ട്ട്, വ​ള്ള​പ്പാ​ട്ട്, തി​രു​വാ​തി​ര, യു​വാ​ക്ക​ളു​ടെ കോ​മ​ഡി നൃ​ത്തം, കു​ട്ടി​ക​ൾ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച ഉ​പ​ക​ര​ണ സം​ഗീ​തം, പാ​ര​മ്പ​താ​ഗ​ത നൃ​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ങ്ങ​ക്ക് കൊ​ഴു​പ്പേ​കി.

വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തി​രു​വാ​തി​ര പ്ര​ത്യേ​ക ശ്ര​ദ്ധ​നേ​ടി. മാ​വേ​ലി എ​ഴു​ന്നെ​ള്ള​ത്തി​ൽ കു​ട്ടി മാ​വേ​ലി​ക്കൊ​പ്പം ആ​ർ​പ്പും വി​ളി​ക​ളു​മാ​യി കു​ട്ടി​ക​ളു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ളും ആ​വേ​ശം പ​ക​ർ​ന്നു.



തു​ട​ർ​ന്ന് യു​വ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത ഓ​ണ​ക്ക​ളി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു.



ബി​ജോ​യ് മാ​ത്യു ഓ​ണാ​ഘോ​ഷ​ത്തെ​യും അ​തി​ന്‍റെ ഐ​തി​ഹ്യ​ത്തെ​യും പ​റ്റി പു​തു​ത​ല​മു​റ​യ്ക്കാ​യി വി​വ​രി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ വി​ഭ​വ സ​മൃ​ദ്ധ്യ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണ​ത്.

കി​ര​ൺ ജോ​ർ​ജ്, മ​നോ​ജ് മാ​ത്യു, ബി​നു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. സ്ക​റി​യ ജേ​ക്ക​ബ് മ്യൂ​സി​ക്ക​ൽ ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ ഒ​രു​ക്കി.



അ​ല്ലി അ​ഖി​ൽ, സു​മി മാ​ത്യു എ​ന്നി​വ​ർ നൃ​ത്ത​പ​രി​പാ​ടി​ക​ൾ​ക്കും ജി. ഷാ​ബു ​യു​വാ​ക്ക​ളു​ടെ ഡാ​ൻ​സ് കൊ​റി​യോ​ഗ്ര​ഫി​ക്കും നേ​തൃ​ത്വം ന​ൽ​കി.

മോ​ഹ​ൻ മ​ണ​മേ​ൽ, ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​രാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ർ. കി​ര​ൺ ജോ​ർ​ജ് സ്വാ​ഗ​ത​വും മ​നോ​ജ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

ഫോ​ട്ടോ: വി​ഷ്ണു ശ്രീ​കു​മാ​ർ