രാ​ഹു​ൽ ഗാ​ന്ധി അ​മേ​രി​ക്ക​യി​ൽ
Monday, September 9, 2024 9:55 AM IST
ഹൂ​സ്റ്റ​ൺ: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ. ഡാ​ള​സി​ൽ ഇ​ന്ത്യ​ൻ ഓ​വ​ര്‍​സീ​സ് കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ രാ​ഹു​ലി​നെ സ്വീ​ക​രി​ച്ചു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ രാ​ഹു​ൽ പി​ന്നീ​ട് സ​മൂ​ഹ​മാ​ധ്യ​ത്തി​ൽ പ​ങ്കു​വ​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള അ​ർ​ഥ​വ​ത്താ​യ ച​ർ​ച്ച​ക​ളും സം​ഭാ​ഷ​ണ​ങ്ങ​ളു​മാ​ണു സ​ന്ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു രാ​ഹു​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. ഡാ​ള​സി​ലും വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.


ടെ​ക്സ​സ്, ജോ​ർ​ജ്ടൗ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യും അ​ക്കാ​ഡേ​മി​ക് വി​ദ​ഗ്ധ​രു​മാ​യും രാ​ഹു​ൽ സം​വ​ദി​ക്കും. നാ​ഷ​ണ​ൽ പ്ര​സ് ക്ല​ബ്ബി​ൽ മാ​ധ്യ​മ​ങ്ങ​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.