കൗ​ണ്ടി കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: ഫെ​ൽ​ജി​ൻ ജോ​സും തോ​മ​സ് ജോ​സ​ഫും വി​ജ​യി​ച്ചു
Monday, June 10, 2024 2:59 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന കൗ​ണ്ടി കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​ക​ളാ​യ ഫെ​ൽ​ജി​ൻ ജോ​സും തോ​മ​സ് ജോ​സ​ഫും വി​ജ​യി​ക​ളാ​യി.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഫെ​ൽ​ജി​ൻ ഗ്രീ​ൻ പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ കാ​ബ്ര ഗ്ലാ​സ്‌​നെ​വി​ൻ സീ​റ്റി​ൽ നി​ന്നും ലേ​ബ​ർ സ്ഥാ​നാ​ർ​ഥി​യാ​യ തോ​മ​സ് ജോ​സ​ഫ് ഡ​ല്ലേ​രി​യി​ൽ നി​ന്നു​മാ​ണ് മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​ത്.

ഇ​ടു​ക്കി ഉ​പ്പു​തോ​ട് സ്വ​ദേ​ശി​യാ​ണ് തോ​മ​സ് ജോ​സ​ഫ്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ ഫെ​ൽ​ജി​ൻ ഡ​ബ്ലി​നി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​ണ്.