ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സൂം​ബ, ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​നം; പു​തി​യ ബാ​ച്ചു​ക​ൾ ആ​രം​ഭി​ക്കു​ന്നു
Saturday, June 8, 2024 3:25 PM IST
ല​ണ്ട​ൻ: സൂം​ബ, ക​ള​രി​പ​യ​റ്റ് പ​രി​ശീ​ല​ന ക്ലാ​സു​ക​ളു​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ. ന​ർ​ത്ത​കി​യും സൂം​ബ പ​രി​ശീ​ല​ന​ത്തി​ൽ യു​കെ സ​ർ​ട്ടി​ഫൈ​ഡ് ട്രെ​യി​ന​ർ ആ​ർ​ച്ച അ​ജി​ത് ആ​ണ് സൂം​ബ ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്.

ക​ലാ​ഭ​വ​ൻ ല​ണ്ട​നി​ലെ ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ​ക്ക് നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ മാ​സ്റ്റ​ർ മ​നു സു​നി​ൽ​കു​മാ​റാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

സൂം​ബ/​ക​ള​രി​പ്പ​യ​റ്റ് ക്ലാ​സ്സു​ക​ൾ ഓ​ൺ​ലൈ​നാ​യും നേ​രി​ട്ടും പ​രി​ശീ​ല​നം നേ​ടാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഫോ​ൺ: 07841613973, മെ​യി​ൽ: [email protected].