മോ​ളി ജോ​യി പ​ന്തി​രു​വേ​ലി​ൽ അ​ന്ത​രി​ച്ചു
Wednesday, June 5, 2024 5:31 PM IST
മാ​ൻ​സ്ഫീ​ൽ​ഡ്: യു​കെ മ​ല​യാ​ളി ടൈ​റ്റ​സ് ജോ​യി​യു​ടെ​യും സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ നാ​ലു വൈ​ദി​ക​രു​ടെ​യും മാ​താ​വാ​യ മോ​ളി ജോ​യി പ​ന്തി​രു​വേ​ലി​ൽ(65) അ​ന്ത​രി​ച്ചു. പ​രേ​ത ചി​റ​ക്ക​ട​വ് മ​ണ്ണം​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് ജോ​യി സ്ക​റി​യ പ​ന്തി​രു​വേ​ലി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി).

ടൈ​റ്റ​സ് ജോ​യി( മാ​ൻ​സ്ഫീ​ൽ​ഡ്, യു​കെ) ഫാ. ​മാ​ർ​ട്ടി​ൻ (പാ​ലാ​രൂ​പ​ത, വ​രി​യാ​നി​ക്കാ​ട് ഇ​ട​വ​ക വി​കാ​രി), ഫാ. ​ടി​യോ അ​ൽ​ഫോ​ൻ​സ് (ഭ​ഗ​ൽ​പൂ​ർ രൂ​പ​ത), ഫാ. ​നി​ർ​മ​ൽ മാ​ത്യു( പാ​ലാ രൂ​പ​ത), ഡീ​ക്ക​ൻ വി​മ​ൽ ജോ​സ​ഫ് (ഭ​ഗ​ൽ​പൂ​ർ രൂ​പ​ത) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ഇ​ള​യ മ​ക​നാ​യ ഡീ​ക്ക​ൻ വി​മ​ലി​ന്‍റെ അ​ടു​ത്തു​ത​ന്നെ ന​ട​ക്കാ​നി​രി​ക്കു​ന്ന വൈ​ദി​ക​പ​ട്ട സ്വീ​ക​ര​ണ​ത്തി​നാ​യി പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് ആ​ക​സ്മി​ക​മാ​യി മോ​ളി​യു​ടെ മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. പൂ​ഞ്ഞാ​ർ, പെ​രി​ങ്ങു​ളം വ​ള്ളി​യാം​ത​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ ലി​റ്റി ടൈ​റ്റ​സ് (മാ​ൻ​സ്ഫീ​ൽ​ഡ്) മ​രു​മ​ക​ളാ​ണ്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സ്വ​വ​സ​തി​യി​ൽ അ​ന്ത്യോ​പ​ചാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പൈ​ക സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ കു​ടും​ബ ക​ല്ല​റ​യി​ൽ സം​സ്കരി​ക്കും.