ക്രി​സ്മ​സ് ഗാ​ന​ശു​ശ്രൂ​ഷ 15ന്; ​മു​ഖ്യാ​തി​ഥി ഡോ. ​ജോ​സ​ഫ് മാ​ർ തോ​മാ​സ്
Saturday, December 9, 2023 3:48 PM IST
പി.​പി. ചെ​റി​യാ​ൻ
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ ക്രി​സ്മ​സ് ഗാ​ന​ശു​ശ്രൂ​ഷ ഈ ​മാ​സം 15ന് ​വൈ​കു​ന്നേ​രം ഈ​സ്റ്റേ​ൺ ടൈം 8.30​ന് ന​ട​ത്ത​പ്പെ​ടു​ന്നു.

സൂം ​ഫ്ലാ​റ്റ് ഫോ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് ഗാ​ന​ശു​ശ്രൂ​ഷ​യി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ധി​പ​ൻ റൈ​റ്റ് റ​വ. ഡോ. ​ജോ​സ​ഫ് മാ​ർ തോ​മാ​സ് മെ​ത്രാ​പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

ഫാ​. ജോ​ഷി വാ​ഴ​പ്പി​ളേ​ത്തു, ഫാ. എ​ബ്ര​ഹാം കു​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. സ​ണ്ണി പ​റ​വ​നേ​ത്തു, റ​വ. സാം ​ലൂ​ക്കോ​സ്, ജോ​ൺ മാ​ത്യു, മാ​ത്യു വ​ർഗീ​സ്, സ​ക്ക​റി​യ ജോ​ൺ, ഷൈ​ൻ വ​ർഗീ​സ്, വി​നീ​ത അ​ല​ക്സാ​ണ്ട​ർ, റി​ത്തു ജെ​റി​ൻ ജോ​സ്, ക്രി​സ്റ്റാ സാ​റാ, ഷീ​ബ സാം,​ സോ​മി മാ​ത്യു തു​ട​ങ്ങി അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​ത്തോ​ളം ഗാ​യ​ക​ർ ഇ​തി​ൽ പ​ങ്കു​ചേ​രും.


പ്ര​സ്തു​ത ക്രി​സ്മ​സ് ഗാ​ന​ശു​ശ്രൂ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് എല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൂം ഐഡി: 769 374 4841, പാസ്‌വേർഡ്: music.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി (അ​റ്റ്ലാന്‍റാ) - 678 866 5336.