കു​ണ്ട​റ അ​സോ​സി​യേ​ഷ​ൻ താ​ങ്ക്സ് ഗി​വിം​ഗ് ആ​ഘോ​ഷി​ച്ചു
Thursday, December 7, 2023 5:12 PM IST
ഹൂ​സ്റ്റ​ൺ: കു​ണ്ട​റ അ​സോ​സി​യേ​ഷ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ പെ​യ​ർ​ലാ​ന്‍റി​ലു​ള്ള മാ​ത്യു ജോ​ർ​ജു​കു​ട്ടി​യു​ടെ ഭ​വ​ന​ത്തി​ൽ കൂ​ടി താ​ങ്ക്സ് ഗി​വി​ങ് ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ. ​കെ. ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നു വ​ന്ന എ​ൻ. കെ. ​ഉ​മ്മ​ൻ താ​ങ്ക്സ് ഗി​വിം​ഗി​ന് അ​നു​യോ​ജ്യ​മാ​യ സ​ന്ദേ​ശം ന​ൽ​കി.

സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു വൈ​ര​മ​ൺ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. മാ​ത്യു ജോ​ർ​ജു​കു​ട്ടി സ​ങ്കീ​ർ​ത്ത​നം വാ​യി​ച്ചു. കെ. ​കെ. ജോ​ണും ജോ​ൺ ലൂ​ക്കോ​സും പ്രാ​ർ​ഥി​ച്ചു. രാ​ജ​ൻ ഡാ​നി​യേ​ൽ എ​ല്ലാ​വ​ർ​ക്കും കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.


അ​സോ​സി​യേ​ഷ​ന്‍റെ ഭാ​വി പ​രി​പാ​ടി​ക​ൾ അം​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. അ​സോ​സി​യേ​ഷ​നി​ലു​ള്ള​വ​ർ കു​ടും​ബ​സ​മേ​തം മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു. താ​ങ്ക്സ് ഗി​വിം​ഗ് ല​ഞ്ച് എ​ല്ലാ​വ​രും ഒ​രു​മി​ച്ച് കൂ​ടി ഭ​ക്ഷി​ച്ച​തി​നു​ശേ​ഷം യോ​ഗം അ​വ​സാ​നി​ച്ചു.