പണപ്പെരുപ്പം മറികടക്കാൻ അമേരിക്കൻ കുടുംബങ്ങൾ പ്രതിവർഷം 11,434 ഡോളർ കൂടി സന്പാദിക്കണമെന്ന് പഠനം
Thursday, December 7, 2023 4:33 PM IST
പി.പി.ചെറിയാൻ
ന്യൂ​യോ​ർ​ക്ക്: 2021 ജ​നു​വ​രി​യി​ലതിന് സ​മാ​ന​മാ​യ ജീ​വി​ത നി​ല​വാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധാ​ര​ണ കു​ടും​ബം പ്ര​തി​വ​ർ​ഷം 11,434 ഡോളർ അ​ധി​ക​മാ​യി ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നും പു​തി​യ​താ​യി പു​റ​ത്തു​വി​ട്ട ഡാ​റ്റ വെ​ളി​പ്പെ​ടു​ത്തു​ന്നു.​ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യാ​ണ് ഈ ​പു​തി​യ വി​ശ​ക​ല​നം ക​ണ്ടെ​ത്തി​യ​ത്

പണപ്പെരുപ്പം രാജ്യത്തെ ഇടത്തരം വരുമാനക്കാരെ സാരമായി ബാധിച്ചിരിക്കുകയാണ്. ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക, ഉ​പ​ഭോ​ക്തൃ ചെ​ല​വ് സ​ർ​വേ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ഗ​വ​ൺ​മെ​ന്‍റ് ഡാ​റ്റ യുഎ​സ് സെ​ന​റ്റ് ജോ​യിന്‍റ് ഇ​ക്ക​ണോ​മി​ക് ക​മ്മി​റ്റി​യി​ലെ റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഡാ​റ്റ അ​നു​സ​രി​ച്ച് (അ​രി​സോ​ണ, കൊ​ള​റാ​ഡോ, ഐ​ഡ​ഹോ, മൊ​ണ്ടാ​ന, നെ​വാ​ഡ, ന്യൂമെ​ക്സി​ക്കോ, യൂ​ട്ട, വ്യോ​മിം​ഗ്) കു​ടും​ബ​ങ്ങ​ൾ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് നേ​രി​ടു​ന്നു. വി​ല 2021 ജ​നു​വ​രി​യി​ലേ​തി​നേ​ക്കാ​ൾ 16.5 ശതമാനം കൂ​ടു​ത​ലാ​ണി​ത്.


ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ നി​ര​ക്കും ഉ​യ​ർ​ന്ന ശ​രാ​ശ​രി ഗാ​ർ​ഹി​ക ചെ​ല​വു​ക​ളും കൂ​ടി​ച്ചേ​ർ​ന്ന​തി​നാ​ൽ കൊ​ള​റാ​ഡോ, യൂ​ട്ടാ, അ​രി​സോ​ണ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളി​ൽ പ​ണ​പ്പെ​രു​പ്പം ഏ​റ്റ​വും വ​ലി​യ പ്ര​തി​മാ​സ ചെ​ല​വു​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​താ​യി വി​ശ​ക​ല​നം ക​ണ്ടെ​ത്തി.

വാ​ർ​ഷി​ക​മാ​യി, ഈ ​കു​ടും​ബ​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം യ​ഥാ​ക്ര​മം 12,065, 11,708, 10,724 ഡോളർ എ​ന്നി​ങ്ങ​നെ​യു​ള്ള പ​ണ​പ്പെ​രു​പ്പ​ച്ചെ​ല​വ് നേ​രി​ടു​ന്നു.

ഉ​യ​ർ​ന്ന​തും തു​ട​രു​ന്ന​തു​മാ​യ പ​ണ​പ്പെ​രു​പ്പ​ത്തി​നി​ട​യി​ൽ പ​ല കു​ടും​ബ​ങ്ങ​ളും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ക​ണ്ടെ​ത്ത​ലു​ക​ൾ അ​ടി​വ​ര​യി​ടു​ന്ന​ത്.