ക്വീ​ൻ​സി​ൽ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ൾ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു
Wednesday, December 6, 2023 3:51 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ഫാ​ർ റോ​ക്ക​വേ​യി​ലെ വീ​ട്ടി​ൽ ക​ത്തി​കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തി ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു.

11,12 വ​യ​സു​ള്ള കു​ട്ടി​ക​ളും 44 വ​യ​സു​ള്ള സ്ത്രീ​യും 30 വ​യ​സു​ള്ള പു​രു​ഷ​നെ​യു​മാ​ണ് ഇ​യാ​ൾ കൊ​ലപ്പെടുത്തിയ ഇ​വ​ർ കു​ടും​ബാം​ഗ​ങ്ങ​ളാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

പു​ല​ർ​ച്ചെ അഞ്ചിന് ഒ​രു യു​വ​തി​യി​ൽ നി​ന്ന് ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച് ക്വീ​ൻ​സി​ലെ ഒ​രു റെ​സി​ഡ​ൻ​ഷ്യ​ൽ ബ്ലോ​ക്കി​ൽ എ​ത്തി​യ പൊ​ലീ​സ്, ഒ​രാ​ൾ ല​ഗേ​ജു​മാ​യി പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ക​ണ്ടു.


ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ത്തി കൊ​ണ്ട് കു​ത്തു​ക​യും ത​ല​യി​ൽ അ​ടി​ക്കു​ക​യും ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ൾ അ​ക്ര​മി​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പ​രു​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.