പെ​ലോ​സി​യു​ടെ ലാ​പ്‌​ടോ​പ്പ് മോ​ഷ്‌​ടിച്ച കേ​സ്; അ​മ്മ​യ്ക്കും മ​ക​നും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി
Friday, December 1, 2023 11:54 AM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് മു​ൻ ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യു​ടെ ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ക്കു​ന്ന​തി​ന് പ്ര​തി​ക​ളെ സ​ഹാ​യി​ച്ച കേ​സി​ൽ അ​മ്മ​യ്ക്കും മ​ക​നും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. മ​രി​യ​ൻ മൂ​ണി റോ​ണ്ട​നും മ​ക​ൻ റാ​ഫേ​ൽ റോ​ണ്ട​നു​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

മ​രി​യ​ൻ മൂ​ണി റോ​ണ്ട​ന് 12 മാ​സ​വും മ​ക​ൻ റാ​ഫേ​ൽ റോ​ണ്ട​ന് 18 മാ​സ​വും വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യ​ണ​മെ​ന്ന് കോ​ട​തി വി​ധി​ച്ചു. റാ​ഫേ​ൽ റോ​ണ്ട​ന് 51 മാ​സ​വും മ​രി​യ​ൻ മൂ​ണി റോ​ണ്ട​ന് 46 മാ​സ​വും ത​ട​വു​ശി​ക്ഷ​യാ​ണ് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.


സൂം ​മീ​റ്റിം​ഗു​ക​ൾ​ക്ക് പെ​ലോ​സി ഉ​പ​യോ​ഗി​ച്ച ലാ​പ്ടോ​പ് മോ​ഷ്ടി​ക്കു​ന്ന​താ​ണ് പ്ര​തി​ക​ൾ സ​ഹാ​യം ന​ൽ​കി​യ​ത്. കാ​പ്പി​റ്റ​ൾ ക​ലാ​പം ന​ട​ന്ന ജ​നു​വ​രി ആ​റി​നാ​യി​രു​ന്നു മോ​ഷ​ണം. ഇ​രു​വ​രും കേ​സി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു.