അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ തുടർച്ചയായി വാ​ഹ​ന​മോ​ടി​ച്ചു; യുവാവ് ​പിടി​യി​ൽ
Wednesday, November 29, 2023 11:41 AM IST
പി.​പി. ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തിന് 42 കാ​ര​നാ​യ വി​ല്ലി മി​ൽ​ഫോ​ർ​ട്ട് പി​ടി​യി​ൽ. ഇ​യാ​ളു​ടെ ഫ്ലോ​റി​ഡ​യി​ലെ ഡ്രൈ​വിംഗ് ലൈ​സ​ൻ​സ് പ​ല ത​വ​ണ​യാ​യി 18 ത​വ​ണ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ട്ടു​ണ്ടെ​ന്ന് ഫ്ലാ​ഗ്ല​ർ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫി​സ് (എ​ഫ്‌​സി​എ​സ്ഒ) അ​റി​യി​ച്ചു.

നി​യ​മ​വി​രു​ദ്ധ​മാ​യ യു-​ടേ​ൺ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നി​ല​വി​ൽ ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.


ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടും വാ​ഹ​ന​മോ​ടി​ച്ച​തി​ന് കു​റ്റം ചു​മ​ത്തി. പ്ര​തി​യെ ഷെ​രീ​ഫ് പെ​റി ഹാ​ൾ ഇ​ൻ​മേ​റ്റ് ഡി​റ്റ​ൻ​ഷ​ൻ ഫെ​സി​ലി​റ്റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.