ഷി​ക്കാ​ഗോ​യി​ൽ പ​ല​സ്തീ​ൻ അ​നു​കൂ​ലി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു
Sunday, November 26, 2023 10:15 AM IST
പി.​പി. ചെ​റി​യാ​ൻ
ഷി​ക്കാ​ഗോ: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ലേ​ക്ക് ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ക്കാ​ർ മാ​ഗ് മൈ​ലി​ൽ റാ​ലി ന​ട​ത്തി.

ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ വി​ദേ​ശ​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ഷി​ക്കാ​ഗോ​യി​ലെ മാ​ഗ് മൈ​ലി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്.


ഇ​സ്ര​യേ​ലി​നെ​തി​രെ ഹ​മാ​സ് ആ​ക്ര​മ​ണം ന​ട​ത്താ​നു​ണ്ട‌ാ​യ കാ​ര​ണ​ങ്ങ​ളും ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​നും ശേ​ഷം ഉ​ണ്ടാ​യ സി​വി​ലി​യ​ൻ മ​ര​ണ​സം​ഖ്യ​യെ​ക്കു​റി​ച്ചു​ള്ള ല​ഘു​ലേ​ഖ​ക​ളും പ്ര​തി​ഷേ​ധ​ക്കാ​ർ വി​ത​ര​ണം ചെ​യ്തു.