യു​എ​സി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ; ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്
Friday, November 24, 2023 4:01 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്. പ്യൂ ​റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 7,25,000 ഇ​ന്ത്യ​ക്കാ​രാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യി​രി​ക്കു​ന്ന​ത്.

മെ​ക്സി​ക്കോ​യ്ക്കും എ​ൽ​സാ​ൽ​വ​ഡോ​റി​നും ശേ​ഷം മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ പൗ​ര​ന്മാ​ർ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. 2021ൽ 4.1 ​ദ​ശ​ല​ക്ഷ​ത്തോ​ളം വ​രു​ന്ന രാ​ജ്യ​ത്തെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ 39 ശ​ത​മാ​ന​വും മെ​ക്സി​ക്കോ പൗ​ര​ന്മാ​രാ​ണ്. എ​ൽ സാ​ൽ​വ​ഡോ​ർ (800,000), ഗ്വാ​ട്ടി​മാ​ല (700,000) എ​ന്നി​വ​രാ​ണ് പി​ന്നി​ൽ.


2022 ഒ​ക്‌​ടോ​ബ​ർ മു​ത​ൽ 2023 സെ​പ്‌​റ്റം​ബ​ർ വ​രെ 96,917 ഇ​ന്ത്യ​ക്കാ​രെ പേ​പ്പ​റു​ക​ളി​ല്ലാ​തെ യു​എ​സി​ൽ പ്ര​വേ​ശി​ച്ച​തി​ന് പി​ടി​കൂ​ടു​ക​യോ പു​റ​ത്താ​ക്കു​ക​യോ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യോ ചെ​യ്‌​തു എ​ന്നാ​ണ് ക​ണ​ക്ക്.