ആ​ശ​ങ്ക വേ​ണ്ട; ഇ​ന്ത്യ​യു​ടെ മു​ന്ന​റി​യി​പ്പ് ത​ള്ളി കാ​ന​ഡ
Friday, September 22, 2023 10:10 AM IST
ഓ​ട്ട​വ: കാ​ന​ഡ​യി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ മു​ന്ന​റി​യി​പ്പ് ത​ള്ളി കാ​ന​ഡ. മു​ന്ന​റി​യി​പ്പി​നെ ത​ള്ളി​യ ക​നേ​ഡി​യ​ൻ സ​ർ​ക്കാ​ർ, സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്നും വ്യ​ക്ത​മാ​ക്കി.

ന​യ​ത​ന്ത്ര​ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഈ ​ഘ​ട്ട​ത്തി​ൽ സം​യ​മ​നം പാ​ലി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും ക​നേ​ഡി​യ​ൻ ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി മാ​ർ​ക് മി​ല്ല​ർ പ​റ​ഞ്ഞു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.