ഫി​ലാ​ഡ​ല്‍​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ "എ​ക്‌​സ്ട്രാ വെ​ഗാ​ന്‍​സാ' ശ​നി​യാ​ഴ്ച
Thursday, September 21, 2023 5:17 PM IST
ജീമോൻ ജോർജ്
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ മു​ഖ്യ​ദേ​വാ​ല​യ​മാ​യ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സി​റി​യ​ക്ക് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ദോ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ വ​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ ഫു​ഡ് ഫെ​സ്റ്റി​വ​ല്‍ "എ​ക്‌​സ്ട്രാ വെ​ഗാ​ന്‍​സാ-2023' ന​ട​ക്കു​ന്നു.

വി​വി​ധ കേ​ര​ളീ​യ നാ​ട​ന്‍ വി​ഭ​വ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ചെ​ടി ക​ച്ച​വ​ടം, മൈ​ലാ​ഞ്ചി ഇ​ടീ​ല്‍, കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മാ​യി വി​നോ​ദ മ​ത്സ​ര​ങ്ങ​ള്‍, കേ​ര​ളീ​യ വ​സ്ത്ര, വ്യാ​പാ​ര ശാ​ല​ക​ള്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ ക​ച്ച​വ​ടം, ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

ടി​വി, ഗോ​ള്‍​ഡ് കോ​യി​ന്‍, ഐ​പാ​ഡ് തു​ട​ങ്ങി​യ വി​വി​ധ ഇ​നം വ​സ്തു​ക​ളു​ടെ ലേ​ല​വും ന​ട​ക്കും. ദേ​വാ​ല​യ​ത്തി​ന്‍റെ ധ​ന​ശേ​ഖ​രാ​ണ​ര്‍​ഥ​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യും സ​ഹാ​യി​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും വി​കാ​രി റ​വ.​ഫാ. കെ.​പി. എ​ല്‍​ദോ​സ് അ​റി​യി​ച്ചു.

സി​ജു ജോ​ണ്‍, വ​ര്‍​ഗീ​സ് പ​ട്ട​മാ​ടി, ബേ​ബി ജോ​ര്‍​ജ്, ലി​സി തോ​മ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 215 856 7305