ലോക കേരളസഭ അമേരിക്കൻ മേഖലാ കൺവൻഷൻ പ്രവാസികൾക്കു പ്രചോദനം: കേരള ട്രിബ്യുൻ ചെയർമാൻ
Friday, June 9, 2023 1:31 AM IST
പി.പി. ചെറിയാൻ
ഡാളസ്/കൊട്ടാരക്കര : ലോക കേരളാ സഭ അമേരിക്കൻ മേഖലാ കൺവൻഷൻ പ്രവാസികൾക്കു പ്രചോദനം നൽകുമെന്ന് കേരള ട്രിബ്യുൻ ചെയർമാനും ലോക കേരളാ സഭാ മെമ്പറുമായ ഡോ.എം.കെ ലൂക്കോസ് മന്നിയോട്ട് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ലോക കേരളസഭയിൽ ഞങ്ങൾ സർക്കാരിന് മുന്നിൽ വച്ച ഒന്നായിരുന്നു വിവിധ രാജ്യങ്ങളിൽ മേഖലാ സമ്മേളനങ്ങൾ. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ഇപ്പോൾ എടുത്ത തീരുമാനമല്ലാ, കേരളത്തിലെ മലയാളികൾക്ക് വേണ്ടിയല്ലാ ലോക കേരള സഭ.

പ്രവാസി മലയാളികളുടെ വിഷയങ്ങൾക്ക് പരിഹാരം കാണുകയും അവർക്കും അവരുടെ തലമുറകൾക്കും കേരളത്തിലെ ബന്ധം നഷ്ട്ടപെടാതിരിക്കുക, അവരുടെ സ്വത്തുക്കൾക്ക് സംരക്ഷണം നല്കുക, പ്രവാസികൾക്ക് ഇൻവെസ്റ്റ് ചെയ്യുവാൻ വഴി ഒരുക്കുക എന്നീ വിഷയങ്ങൾക്കാണ് സഭ മുൻഘടന നൽകുന്നത് .

കഴിഞ്ഞ ലോക കേരളസഭയിൽ ഞാൻ തന്നേ മുന്നോട്ടു വെച്ച ഒന്നായിരുന്നു റിട്ടയര്മെന്റ് ഹോമുകൾ. കേരളത്തെ നാലു റീജിയൻ ആയി തിരിച്ചു ആരംഭിക്കുക . പ്രാരംഭമായി അഞ്ച് ഏക്കർ സ്‌ഥലം മാവേലിക്കരയിൽ അനുവദിച്ചിരിന്നു.

ഇപ്പോൾ കൊട്ടാരക്കരയിൽ അതിമനോഹരമായ ഗാർഡൻ ഓഫ് ലൈഫ് എന്ന പേരിൽ അമേരിക്കൻ മോഡലിൽ നിർമ്മാണം പൂർത്തിയായി വരുന്നു . അമേരിക്കയിലേക്ക് വരുന്ന കേരളാ മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്കു ആശംസകൾ നേരുന്നതായും ഡോ. എം .കെ ലൂക്കോസ് മന്നിയോട്ട് അറിയിച്ചു.