ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്
Wednesday, May 31, 2023 3:07 PM IST
പി.പി.ചെറിയാൻ
ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ന‌​ട​ക്കും.

ഗാ​ർ​ല​ണ്ടി​ലു​ള്ള മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ പ​ത്ത​ര മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യാ​ണ് പ​രി​പാ​ടി. പൂ​ക്ക​ള​മ​ത്സ​രം, ചെ​ണ്ട​മേ​ളം, ക​ലാ​പ​രി​പാ​ടി​ക​ൾ, മാ​വേ​ലി ഘോ​ഷ​യാ​ത്ര, സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷണിക്കുന്നതായി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്ര​വേ​ശ​ന​ഫീ​സി​ല്ലാ​തെ ന​ട​ത്ത​പ്പെ​ടു​ന്ന അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ടെ​ക്സ​സി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഗ​മ​വേ​ദി​യാ​ണ്‌. പ​രി​പാ​ടി​യു​ടെ സ്പോൺസറാവാൻ താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.