1,200 പൗ​ണ്ട് ഭാ​ര​മു​ള്ള ചീ​ങ്ക​ണ്ണി​യെ ഹൂ​സ്റ്റ​ണി​ൽ നി​ന്നും പി​ടി​കൂ​ടി
Thursday, May 25, 2023 6:53 AM IST
പി.പി. ​ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ : 3 കാ​ലു​ക​ളു​ള്ള ജി​നോ​ർ​മ​സ് എന്ന ഇനത്തിൽപ്പെട്ട ചീ​ങ്ക​ണ്ണി​യെ ഹൂ​സ്റ്റ​ണി​ലെ മി​സോ​റി സി​റ്റി പ​രി​സ​ര​ത്ത് നി​ന്നും പി​ടി​കൂ​ടി .1,200 പൗ​ണ്ട് ഭാ​ര​മു​ള്ള ചീ​ങ്ക​ണ്ണി​ക്ക് ഏ​ക​ദേ​ശം 85 വ​യ​സ് പ്രാ​യ​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മൂ​ന്ന് കാ​ലു​ക​ളു​ള്ള കൂ​റ്റ​ൻ ചീ​ങ്ക​ണ്ണി​യെ പി​ടി​കൂ​ടി​യ​ത് .

അ​ർ​ധ​രാ​ത്രി​യി​ൽ ഹൂ​സ്റ്റ​ണി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റു​ള്ള മി​സോ​റി സി​റ്റി​യി​ലെ ത​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള റോ​ഡി​ന്‍റെ വ​ശ​ത്ത് ഭീ​മാ​കാ​ര​മാ​യ ചീങ്കണ്ണിയെ ക​ണ്ട​താ​യി കോ​ർ​ണി​യ​ല​സ് ഗ്രെ​ഗ് ജൂ​നി​യ​ർ പ​റ​ഞ്ഞു. ഗ്രെ​ഗ് ഉടൻ തന്നെ എമർജൻസി നന്പറിൽ ബന്ധപ്പെടുകയായിരുന്നു. ഹൂ​സ്റ്റ​ണി​ലെ "ഗേ​റ്റ​ർ റാം​ഗ്ല​ർ" എ​ന്ന​റി​യ​പ്പെ​ടു​ന്ന തി​മോ​ത്തി ഡി​രാ​മ​സ് ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം എ​ത്തി. 11 അ​ടി നീ​ള​വും 1,200 പൗ​ണ്ട് ഭാ​ര​വു​മു​ള്ള ഗേ​റ്റ​ർ പി​ടി​ച്ചെ​ടു​ക്കാ​ൻ ഡി​രാ​മ​സി​ന് ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​ർ എ​ടു​ത്തു. മു​ൻ​വ​ശ​ത്തെ വ​ല​തു​കാ​ലി​ന്റെ ഭാ​ഗം ന​ഷ്ട​പ്പെ​ട്ട ഗേ​റ്റ​റി​ന് ഏ​ക​ദേ​ശം 85 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ​ക്കാ​ക്കു​ന്നു.


ടെ​ക്സസി​ൽ ചീ​ങ്ക​ണ്ണി​ക​ൾ അ​സാ​ധാ​ര​ണ​മ​ല്ല. അ​ര​ല​ക്ഷ​ത്തോ​ളം ചീ​ങ്ക​ണ്ണി​ക​ൾ സം​സ്ഥാ​ന​ത്ത് വസിക്കുന്നുണ്ടെന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സം​സ്ഥാ​ന​ത്തി​ന്‍റെ തെ​ക്ക്, കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലാ​ണ്.

സെ​പ്റ്റം​ബ​റി​ൽ ഹൂ​സ്റ്റ​ണി​ന് പു​റ​ത്തു​ള്ള അ​റ്റാ​സ്കോ​സി​റ്റ​യി​ൽ ഒ​രാ​ളു​ടെ പി​ക്ക​പ്പ് ട്ര​ക്കി​ന്‍റെ അ​ടി​യി​ൽ വി​ശ്ര​മി​ക്കു​ന്ന 12 അ​ടി ചീ​ങ്ക​ണ്ണി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു . ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല​ത്ത് 3.5 അ​ടി നീ​ള​മു​ള്ള ചീ​ങ്ക​ണ്ണി​യെ ലേ​ക് വ​ർ​ത്തി​ലെ ഒ​രു ബാ​ങ്ക് എ​ടി​എ​മ്മി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.