വ​യോ​ധി​ക​യി​ൽ നി​ന്ന് 1,00,000 ഡോ​ള​ർ മോ​ഷ്‌​ടി​ച്ച ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ അ​റ​സ്റ്റി​ൽ
Saturday, April 1, 2023 1:22 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: മ​സാ​ച്യു​സെ​റ്റ്‌​സി​ൽ 78കാ​രി​യാ​യ സ്ത്രീ​യി​ൽ നി​ന്ന് 1,00,000 ഡോ​ള​ർ മോ​ഷ്‌​ടി​ച്ച ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ അ​റ​സ്റ്റി​ൽ. ന്യൂ​ജേ​ഴ്‌​സി​യി​ലെ പാ​ർ​സി​പ്പ​നി​യി​ൽ നി​ന്നു​ള്ള നി​കി​ത് എ​സ്. യാ​ദ​വ് (22), രാ​ജ് വി​പു​ൽ പ​ട്ടേ​ൽ (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കം​പ്യൂ​ട്ട​റി​ൽ നി​ന്ന് വെെ​റ​സ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ക​ൾ പ​ണം ത​ട്ടി​യ​ത്.

ഇ​രു​വ​ർ​ക്കു​മെ​തി​രേ ഗൂ​ഢാ​ലോ​ച​ന, തെ​റ്റാ​യ വ്യ​വ​ഹാ​രം ന​ട​ത്തി എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. യാ​ർ​മൗ​ത്ത് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റാ​ണ് ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​ത്.

യു​എ​സി​ൽ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന പ്രാ​യ​മാ​യ​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഗ​വ​ൺ​മെ​ന്‍റ് ആ​ൾ​മാ​റാ​ട്ടം, സ്വീ​പ്‌​സ്റ്റേ​ക്കു​ക​ൾ, റോ​ബോ​കോ​ൾ അ​ഴി​മ​തി​ക​ൾ എ​ന്നി​വ​യ്ക്ക് യു​എ​സി​ലെ മു​തി​ർ​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നു.

ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍റെ (എ​ഫ്ബി​ഐ) ക​ണ​ക്ക​നു​സ​രി​ച്ച് 2021-ൽ 92,371 ​പേ​ര് വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്നും ഈ​യി​ന​ത്തി​ൽ 1.7 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ന​ഷ്‌​ട​മു​ണ്ടാ​യ​താ​യും ക​ണ​ക്കാ​ക്കു​ന്നു.

ത​ട്ടി​പ്പി​നു ഇ​ര​യാ​കു​ന്ന മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ത​ട്ടി​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും അ​ന്വേ​ഷ​ണ ബ്യൂ​റോ പ​റ​ഞ്ഞു.