പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെ കെ​ന്‍ററ​ക്കി​യി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ത​ക​ർ​ന്ന് 9 സൈ​നി​ക​ർ മരിച്ചു
Friday, March 31, 2023 6:56 AM IST
പി ​പി ചെ​റി​യാ​ൻ
കെ​ന്‍ററക്കി:​പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെ കെ​ന്‍ററ​ക്കി​യി​ൽ രണ്ട് ബ്ലാ​ക്ക്‌​ഹോ​ക്ക് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ത​ക​ർ​ന്ന് 9 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

101-ാമ​ത് എ​യ​ർ​ബോ​ൺ ഡി​വി​ഷ​നു​ള്ള ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കെ​ന്‍ററ​ക്കി​യി​ൽ ബു​ധ​നാ​ഴ്ച ത​ക​ർ​ന്നു വീണ് ഒ​മ്പ​ത് യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​സ് ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

ര​ണ്ട് HH-60 ബ്ലാ​ക്ക്‌​ഹോ​ക്ക് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് ത​ക​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച ടെ​ന്ന​സി അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ട്രി​ഗ് കൗ​ണ്ടി​യി​ൽ, അ​ടു​ത്തു​ള്ള ഫോ​ർ​ട്ട് കാം​ബെ​ല്ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ക്രൂ ​അം​ഗ​ങ്ങ​ൾ ഒ​രു പ​തി​വ് പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെ പ​റ​ക്കു​ക​യാ​യി​രു​ന്നു ബേ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സൈ​നി​ക​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും പി​ന്തു​ണ​യ്ക്കാ​ൻ ഗ​വ​ർ​ണ​ർ ആ​ൻ​ഡി ബെ​ഷി​യ​ർ ഫോ​ർ​ട്ട് കാം​പ്‌​ബെ​ല്ലി​ലേ​ക്ക് പോ​കു​മെ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ട്വീ​റ്റി​ൽ പ​റ​ഞ്ഞു.