കൊ​ളം​ബ​സ് സെ​ന്‍റ് മേ​രീ​സ് മി​ഷ​നി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​വും നേ​ര്‍​ച്ച വി​ത​ര​ണ​വും ന​ട​ന്നു
Friday, March 24, 2023 6:10 PM IST
ജോ​യി​ച്ച​ന്‍ പു​തു​ക്കു​ളം
കൊ​ളം​ബ​സ്: കൊ​ളം​ബ​സ് സെ​ന്‍റ് മേ​രീ​സ് സീറോ മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്ക മി​ഷ​നി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​വും നേ​ര്‍​ച്ച വി​ത​ര​ണ​വും ന​ട​ന്നു.

മാ​ർ​ച്ച് 19ന് ​പ്ര​ദ​ക്ഷി​ണ​ത്തോ​ടെ തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ​ദ​ർ നി​ബി ക​ണ്ണാ​യി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​പൂ​ർ​വ​മാ​യീ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. കു​ർ​ബാ​ന​യ്ക്ക് ശേ​ഷം നൊ​വേ​ന​യും, ല​ദീ​ഞ്ഞും, നേ​ർ​ച്ച വി​ത​ര​ണ​വും ന​ട​ത്തി.

തു​ട​ർ​ന്നു ഫാ​ദ​ർ നി​ബി ക​ണ്ണാ​യി കൂ​ട്ടാ​യ്മ​യി​ലെ വി​വി​ധ പ്രാ​യ​ത്തി​ലുള്ള 16 ജോ​സ​ഫ് നാ​മ​ധാ​രി​ക​ളേ പ്ര​ത്യേ​കം ആ​ശി​ർ​വ​ദി​ക്കു​ക​യും തി​രു​നാ​ൾ സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. കൊ​ളം​ബ​സി​ല്‍ നി​ന്നും പി​ആ​ർ​ഒ ബ​ബി​ത അ​റി​യി​ച്ച​താ​ണി​ത്.