എൽമോണ്ട് സെന്‍റ് ബസേലിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ
Sunday, March 19, 2023 2:21 PM IST
ഉമ്മൻ കാപ്പിൽ
എൽമോണ്ട് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് സംഘാടകർക്ക് സെന്‍റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക മാർച്ച് 12 ഞായറാഴ്ച ഹൃദ്യമായ സ്വീകരണം നൽകി.

ഇടവക വികാരി വെരി റവ. ഡോ. വർഗീസ് പ്ലാംതോട്ടം കോർ-എപ്പിസ്‌കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് റെജിസ്ട്രേഷൻ കിക്ക്‌-ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു.

ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ജോനാഥൻ മത്തായി, ഹാനാ ജേക്കബ്, ഷെറിൻ കുര്യൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

വെരി റവ. ഡോ. വർഗീസ് പ്ലാത്തോട്ടം കോർ-എപ്പിസ്‌കോപ്പാ കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു. സമ്മേളനത്തെക്കുറിച്ച് ഊഷ്മളമായി സംസാരിക്കുകയും ഫാമിലി & യൂത്ത് കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ അവിസ്മരണീയമായ അനുഭവം അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. നാലുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. വർഗീസ്‌ പോത്താനിക്കാട് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി.

ഭദ്രാസനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമ്മേളനമായ ഫാമിലി & യൂത്ത് കോൺഫറൻസിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പരിപാടികളെപ്പറ്റി ഭാരവാഹികൾ വിശദീകരിച്ചു. ചെറിയാൻ പെരുമാൾ സമ്മേളനത്തെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ നൽകി. മുൻ സമ്മേളനങ്ങളിൽ പ്രവർത്തിച്ച പരിചയസമ്പന്നരായ സന്നദ്ധപ്രവർത്തകരുമായി തിരശ്ശീലയ്ക്ക് പിന്നിൽ നടക്കുന്ന ഒരുക്കങ്ങളെക്കുറിച്ചും ചെറിയാൻ സംസാരിച്ചു.

ഈ സമ്മേളനത്തിൽ യുവാക്കൾക്ക് വിവിധ നേതൃപരമായ റോളുകൾ ഏറ്റെടുക്കാൻ ഈ പ്രവർത്തനം വഴിയൊരുക്കിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹാനാ ജേക്കബ് രജിസ്ട്രേഷൻ പ്രക്രിയയെ കുറിച്ചും ജോനാഥൻ മത്തായി സുവനീർ, സ്പോൺസർഷിപ്പ് അവസരങ്ങളെ കുറിച്ചും സംസാരിച്ചു. ഷെറിൻ കുര്യൻ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലെ പരിപാടികളിൽ പങ്കെടുത്തതിന്‍റെ അനുഭവം പങ്കുവെക്കുകയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ കോൺഫറൻസ് നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള "എല്ലാ ജഡത്തിന്മേലും ഞാൻ എന്‍റെ ആത്മാവിനെ പകരും" എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം.

ഇടവകയെ പ്രതിനിധീകരിച്ച് . വികാരി സുവനീറിന്റെ സ്പോൺസർഷിപ്പ് ചെക്ക് കോൺഫറൻസ് ടീമിന് കൈമാറി. നിരവധി ഇടവകാംഗങ്ങൾ കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും സുവനീറിലെ പരസ്യങ്ങളും ആശംസകളും സ്പോൺസർ ചെയ്തും കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. പിന്തുണ വാഗ്ദാനം ചെയ്തവരിൽ റെനി ജേക്കബ്, സിബു ജേക്കബ്, ഈപ്പൻ ഡാനിയേൽ എന്നിവരും ഉൾപ്പെടുന്നു.

വെരി റവ. ഡോ. വർഗീസ് പ്ലാത്തോട്ടം കോർ എപ്പിസ്‌കോപ്പാ, ജോസ് ജേക്കബ് (സെക്രട്ടറി), പോൾ പുന്നൂസ് (ട്രഷറർ), സിബു ജേക്കബ് (ഭദ്രാസന അസംബ്ലി അംഗം), ഗീവർഗീസ് ജോസഫ് (മലങ്കര അസോസിയേഷൻ അംഗം), എന്നിവർക്കും ഭാരവാഹികൾക്കും ഇടവകാംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക