ട്രം​പി​ന്‍റെ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ച്ച് യു​ട്യൂ​ബ്
Saturday, March 18, 2023 7:48 AM IST
കാ​ലി​ഫോ​ർ​ണി​യ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ച്ച് വി​ഡീ​യോ ഷെ​യ​റിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ യു​ട്യൂ​ബ്. 2024-ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ട്രം​പ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വാ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് കേ​ൾ​ക്കാ​നു​ള്ള തു​ല്യ അ​വ​സ​രം ഒ​രു​ക്കാ​നാ​ണ് ട്രം​പി​ന്‍റെ അ​ക്കൗ​ണ്ട് വി​ല​ക്ക് പി​ൻ​വ​ലി​ച്ച​തെ​ന്ന് യു​ട്യൂ​ബ് അ​റി​യി​ച്ചു. അ​ക്കൗ​ണ്ടി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മൂ​ലം അ​ക്ര​മം ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി.


2021 ജ​നു​വ​രി ആ​റി​ന്, പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ട്രം​പ് അ​നു​കൂ​ലി​ക​ൾ യു​എ​സ് കാ​പി​റ്റോ​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് യൂ​ട്യൂ​ബ് അ​ട​ക്ക​മു​ള്ള സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ട് നീ​ക്കം ചെ​യ്ത​ത്.

ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം എ​ന്നി​വ ട്രം​പി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ​ക്കു​ള്ള വി​ല​ക്ക് ഈ​യി​ടെ നീ​ക്കി​യി​രു​ന്നു.