നായയുടെ കടിയേറ്റ് ഏഴു വയസുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
Friday, January 27, 2023 7:00 PM IST
പി.പി ചെറിയാൻ
ഐഡഹോ ∙ നാല് നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണ അന്ത്യം. മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്ക് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. 

ഇവരുടെ വീടിന് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. രണ്ടു റോഡ്‌വീലർ നായ്ക്കളും മറ്റു രണ്ട് നായ്ക്കളും ചേർന്നാണ് ആക്രമണം നടത്തിയത്. അയൽ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസാണ് രക്തത്തിൽ മുങ്ങി കിടന്ന കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.