ഫിലിപ്പ് സാമുവേൽ ഡാളസിൽ അന്തരിച്ചു
Friday, January 27, 2023 6:32 PM IST
എബി മക്കപ്പുഴ
ഡാളസ്: തിരുവല്ല കുറ്റപ്പുഴ കവലക്കൽ കുടുംബാംഗമായ ഫിലിപ്പ് സാമുവേൽ (അച്ചൻമോൻ-68) ജനുവരി 24 ചൊവ്വാഴ്ച 3 മണിക്ക് ഡാളസിൽ അന്തരിച്ചു.

തിരുവല്ല മാർത്തോമാ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടി സിൻഡിക്കേറ്റ് ബാങ്ക് മാനേജർ ആയി സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കെ ആണ് അമേരിക്കയിലേക്ക് കുടിയേറിയത്.
അമേരിക്കയിൽ യുണൈറ്റഡ് പോസ്റ്റൽ സർവീസിൽ ദീർഘ കാലം സൂപ്പർവൈസർ അയി ജോലി ചെയ്തിരുന്ന പരേതൻ റിട്ടയേർമെന്‍റുനു ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയായിരുന്നു.

ഭാര്യ:ലിസി ഫിലിപ്പ് തോട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: ആൽവിൻ ഫിലിപ്പ്, ലിഡിയ ഫിലിപ്പ്
മരുമകൾ: ജിനു ആൽവിൻ (എല്ലാവരും ഡാളസിൽ) .
പരേതൻ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവാംഗമാണ്.