കടുത്ത ശൈത്യം: ഓക്‌ലഹോമയിലെ പബ്ലിക് സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി
Tuesday, January 24, 2023 6:19 PM IST
പി.പി ചെറിയാൻ
ഓക്‌ലഹോമ: ഓക്‌ലഹോമയിൽ അതിശൈത്യം അനുഭവപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ചൊവ്വാഴ്ച ഓക്‌ലഹോമ സിറ്റിയിലെ മുഴുവൻ പബ്ലിക് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ഓക്‌ലഹോമ (നോർമൻ)യിൽ ഓൺലൈൻ ക്ലാസുകളും റിമോർട്ട് വർക്കുകളും മാത്രമാണ് ഉണ്ടായിരിക്കുക. യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഓക്‌ലഹോമ ചൊവ്വാഴ്ച അടച്ചിടുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ മുതൽ ബുധനാഴ്ച ആറു വരെയാണ് ശൈത്യക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യത. കാറ്റിനെ കുറിച്ചു ബെക്കം, കഡൊ, ക്ലീവ്‍ലാന്റ്, കസ്റ്റർ, ഗാർവിൻ, ഗ്രാഡി, ഹാർമൻ തുടങ്ങിയ കൗണ്ടികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്കലഹോമയിലെ മറ്റു കൗണ്ടികളിലെ പബ്ലിക് സ്കൂളുകളിൽ ചിലതിനും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഞ്ഞുവീഴ്ചയും മഴയും ഉണ്ടാകാനാണ് സാധ്യത. മൂന്നു മുതൽ 5 ഇഞ്ചുവരെ ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും നോർത്തേൺ കലിഫോർണിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.