കോടിയേരി ബാലകൃഷ്ണന്‍റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു
Sunday, October 2, 2022 11:09 AM IST
ന്യൂയോർക്ക്: അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകൾ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂർവം നൽകിയ കോടിയേരിയുടെ സ്മരണക്കുമുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി മക്കപ്പുഴ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിന്‍റെ ആഭ്യന്തര, ടൂറിസം മന്ത്രിയെന്ന നിലയിൽ കേരള ജനതയ്ക്ക് നൽകിയ നിസ്തുല സംഭാവനകൾ വിലപ്പെട്ടതായിരുന്നുവെന്നും
പോലീസ് സേനയെ ആധുനികവൽക്കരിക്കുന്നതിലും ജനകീയവൽക്കരിക്കുന്നതിലും, കേരളത്തിലെ ജനമൈത്രി പോലീസ് സ്റ്റേഷനുകളുടെ നിർമാതാവ് എന്ന നിലയിലും പരേതനായ കോടിയേരി എന്നെന്നും സ്മരിക്കപ്പെടുമെന്നും, പരേതന്‍റെ കുടുംബാംഗളെ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്‍റെ അനുശോചനം അറിയിക്കുന്നതായും സന്ദേശത്തിലൂടെ അറിയിച്ചു