ഹൂസ്റ്റണിൽ അന്തരിച്ച ജോബി ജോണിന്‍റെ സംസ്കാരം ശനിയാഴ്ച
Friday, September 23, 2022 6:57 AM IST
ജീമോൻ റാന്നി
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിൽ അന്തരിച്ച കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്‍റെയും , (റിട്ട. കഐസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോണിന്‍റെ (47) പൊതുദർശനവും സംസ്കാരവും ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കും. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ.

മക്കൾ. അശ്വിൻ, ഐലിൻ, ആരോണ്‍ ( മൂവരും ഹൂസ്റ്റണിൽ വിദ്യാർഥികൾ).
സഹോദരങ്ങൾ : ഷാജി ജോണ്‍ ( ബാംഗ്ലൂർ ), വിനോദ് ജോണ്‍ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ)

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 11.30 മുതൽ 2.30 വരെ സെന്‍റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ( 211, ജൃലലെിേ ടേൃലലേ, ങശീൈൗൃശ ഇശ്യേ , ഠത 77489) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ ( 1310, ച ങമശി ടേ, ജലമൃഹമിറ, ഠത 77581) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
ലൈവ് സ്ട്രീം ലിങ്ക്

https://gmaxfilms.com/livebroadcast/

കൂടുതൽ വിവരങ്ങൾക്ക്,

സിബി കുര്യൻ - 619 677 0181
രഞ്ജിത് സെബാസ്റ്റ്യൻ - 832 715 1120