ലോം​ഗ് ഐ​ല​ൻ​ഡ് യൂ​ണി​യ​ൻ ഡെ​യ്ലി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, August 11, 2022 8:35 PM IST
ന്യൂ​യോ​ർ​ക്ക്: ര​ക്ത​ക്ഷാ​മ​ത്തി​നു സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂയോ​ർ​ക്ക് (ഐ​നാ​നി), ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​ന്‍റെ​യും ന്യൂ​യോ​ർ​ക്കി​ലെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ECHO, ലോം​ഗ് ഐ​ല​ൻ​ഡ് വോ​ള​ന്‍റി​യ​ർ സെ​ന്‍റ​ർ, സെ​വ​ൻ​ത് ബെ​റ്റാ​ലി​യ​ൻ ചീ​ഫ്സ് കൗ​ണ്‍​സി​ൽ, ന്യൂ​യോ​ർ​ക്ക് ബ്ല​ഡ് സെ​ന്‍റ​ർ എ​ന്നീ സ​ന്ന​ദ്ധ ഉ​ദ്യ​മ​ങ്ങ​ളു​ടെ​യും പാ​ങ്കോ​ടു​കൂ​ടെ ബ്ല​ഡ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 23 ചൊ​വ്വാ​ഴ്ച ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ യൂ​ണി​യ​ൻ ഡെ​യ്ലി​ലെ യൂ​ണി​യ​ൻ ഡെ​യ്ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ (154 Uniondale Avenue) ആ​ണ് ഈ ​ഉ​ദ്യ​മം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ന്യൂ​യോ​ർ​ക്ക് പ്ര​ദേ​ശം നേ​രി​ട്ട ചൂ​ട് ത​രം​ഗ​വും സ​മ്മ​ർ യാ​ത്ര​ക​ളും വ​ർ​ധി​ച്ചു​വ​രു​ന്ന കോ​വി​ഡ് കേ​സു​ക​ളും മൂ​ലം ര​ക്ത​ദാ​നം സാ​ര​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും ഓ​പ്പ​റേ​ഷ​ന് വി​ധേ​യ​ർ ആ​കു​ന്ന​വ​ർ​ക്കും അ​പ​ക​ട​ങ്ങ​ളി​ൽ പെ​ട്ട് ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്കും ജീ​വ ര​ക്ഷ​യ്ക്ക് വേ​ണ്ട ര​ക്ത ല​ഭ്യ​ത കു​റ​ഞ്ഞ അ​വ​സ്ഥ​യി​ൽ ന്യൂ ​യോ​ർ​ക്ക് ബ്ല​ഡ് സെ​ന്‍റ​ർ ബ്ല​ഡ് എ​മ​ർ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

മ​റ്റു ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ ര​ക്ത​ദാ​നം ചെ​യ്യാ​ൻ ത​യ്യാ​റു​ള്ള​വ​ർ 1-800-933-ആ​ഘഛഛ​ഉ -ൽ
​വി​ളി​ച്ചോ https://donate.nybc.org/donor/schedules/drive_schedule/307166 എ​ന്ന ലി​ങ്കി​ലോ
അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ക്കാം.