യു​എ​സ് മ​റൈ​ൻ കോ​ർ​പ്സ് ജ​ന​റ​ലാ​യി മൈ​ക്ക​ൽ ലാം​ഗ്ലി; ന​ക്ഷ​ത്ര പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​ൻ
Monday, August 8, 2022 11:10 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യി യു​എ​സ് മ​റൈ​ൻ കോ​ർ​പ്സ് ജ​ന​റ​ലാ​യി. ജ​ന​റ​ൽ മൈ​ക്കി​ൾ ഇ ​ലാം​ഗ്ലി​ക്കാ​ണ് സേ​ന​യി​ൽ ആ​ദ്യ​മാ​യി നാ​ലു ന​ക്ഷ​ത്ര പ​ദ​വി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ന​ട​ന്ന സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് അ​മേ​രി​ക്ക​ൻ മ​റീ​ൻ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം എ​ഴു​തി ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

യു​നൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ആ​ഫ്രി​ക്ക​ൻ ക​മാ​ൻ​ഡി​ന്‍റെ ചു​മ​ത​ല​യാ​ണ് 60 വ​യ​സു​കാ​ര​നാ​യ ജ​ന​റ​ൽ മൈ​ക്കി​ളി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ മി​ലി​ട്ട​റി​യു​ടെ ചു​മ​ത​ല ജ​ന​റ​ൽ മൈ​ക്കി​ൾ ഏ​റ്റെ​ടു​ക്കും.

1941 വ​രെ മ​റീ​ൻ കോ​ർ​പ്സി​ൽ, ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വി​ഭാ​ഗ​ത്തെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു. അ​തേ വ​ർ​ഷം പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്ളി​ൻ റൂ​സ്വെ​ൽ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് ക​ടു​ത്ത എ​തി​ർ​പ്പു​ക​ളെ അ​തി​ജീ​വി​ച്ചു ക​റു​ത്ത​വ​ർ​ഗ​ക്കാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. 1985 ലാ​ണ് മൈ​ക്കി​ൾ മ​റീ​ൻ കോ​ർ​പ്സി​ൽ അം​ഗ​മാ​യി ചേ​രു​ന്ന​ത്.