ഷിക്കാഗോ സെന്‍റ് മേരീസ് സമ്മർ ക്യാമ്പിന് സമാപനം
Sunday, August 7, 2022 11:58 AM IST
ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസം നീണ്ടു നിന്ന വിശ്വാസോത്സവം നടത്തി. കുട്ടികളുടെ വിശ്വാസ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് പ്രയോജന പ്രദമായ നിരവധി ക്ലാസ്സുകളും പ്രോഗ്രാമുകളും ക്യാമ്പിൽ ഉണ്ടായിരുന്നു.

വികാരി ഫാ . തോമസ് മുളവനാൽ ദീപം തെളിയിച്ചു ഉദ്‌ഘാടനം ചെയ്തു . മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഫാ . പോൾ ചൂരതോട്ടിൽ , ഫാ . ലിജോ കൊച്ചുപറമ്പിൽ , ഫാ . തോമസ് മുളവനാൽ ഫാ . ജെറി മാത്യു , ഡോ . എമിലി ചാക്കോ , അജിമോൾ പുത്തൻപുരയിൽ , ഷൈനി വിരുത്തികുളങ്ങര , സൂസൻ ഉതുപ്പ് , ജോമോൾ ചെറിയത്തിൽ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ എടുത്തു.നിരവധി ഇൻഡോർ , ഔട്ട്ഡോർ ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു . സാനിയ മുല്ലപ്പള്ളി, ആലീസിയ കോലടി , ആൻഡ്രൂ തേക്കുംകാട്ടിൽ എന്നിവർ മികച്ച പ്രകടനത്തിന് നല്ല ക്യാമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടു.

ബിനു ഇടകരയിൽ, ഫെലിക്സ് പൂത്തൃക്കയിൽ , അലക്സ് ചക്കാലക്കൽ , ജിനു നെടിയകാലായിൽ, ആഞ്ജലീന കണ്ണച്ചാൻപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം വോളന്‍റിയർമാർ ക്യാമ്പിന്‍റെ വിജയത്തിനായി വിവിധ ദിവസങ്ങളിലായി സേവനം ചെയ്തു . 130 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഫാ . സ്റ്റീഫൻ നടക്കുഴക്കൽ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.

സമാപന വേളയിൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൈക്കാരൻമാരും സിസ്റ്റർമാരും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി . ഫാ . ലിജോ കൊച്ചുപറമ്പിൽ , സജി പൂത്തൃക്കയിൽ എന്നിവരായിരുന്നു ക്യാമ്പ് ഡയറക്ടർമാർ .