പി.സി ഏബ്രഹാം (അവറാച്ചന്‍, 85) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
Friday, August 5, 2022 10:44 AM IST
ന്യൂയോര്‍ക്ക്: ഹൈഡ്പാര്‍ക്കില്‍ താമസിക്കുന്ന പി.സി ഏബ്രഹാം (അവറാച്ചന്‍ -85 , റിട്ട.ഐഒസി ഉദ്യോഗസ്ഥന്‍) ജൂലൈ 31-ന് അന്തരിച്ചു.

ചുങ്കപ്പാറ പ്ലാംകൂട്ടത്തില്‍ പരേതരായ ഗീവര്‍ഗീസ് ചാക്കോയുടേയും, അന്നമ്മ ചാക്കോയുടേയും പുത്രനാണ്. പെരുമ്പട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗമാണ്.

ഭാര്യ റാഹേലമ്മ (കുഞ്ഞുമോള്‍) കല്ലൂപ്പാറ മേലേക്കുറ്റുമലയില്‍ കുടുംബാംഗമാണ്.
മക്കള്‍: അനു വര്‍ഗീസ് (ന്യൂയോര്‍ക്ക്), അജു ഏബ്രഹാം (ടെക്സസ്).
മരുമക്കള്‍: തോമസ് വര്‍ഗീസ് (സജി ന്യൂയോര്‍ക്ക്), ലീന ഏബ്രഹാം (ടെക്സസ്).
കൊച്ചുമക്കള്‍: അബിഗേയ്ല്‍ അന്യ, ജേക്കബ്, ജെസീക്ക.