വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം പി. സി. മാത്യു രാജിവച്ചു
Wednesday, August 3, 2022 3:46 PM IST
ഡാളസ്: ഗോപലപിള്ള നയിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിപി അഡ്മിന്‍. സ്ഥാനം രാജി വെച്ചതായി പി. സി. മാത്യു അറിയിച്ചു. അടുത്തയിടെ ബഹ്റിനില്‍ വച്ച് നടന്ന കോണ്‍ഫറന്‍സിലാണ് അഡ്മിന്‍ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

മുന്‍ ഗ്ലോബല്‍ ഓര്‍ഗനൈസഷന്‍ വൈസ് പ്രസിഡന്‍റ്, മുന്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍, റീജിയന്‍ പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും സംഘടനയെ വളര്‍ത്തുവാന്‍ ശക്തമായ നേതൃത്വം നല്കുകുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 3 ന് ഇന്ത്യന്‍ സമയം രാവിലെ 11:30 നോടാണ് ഇമെയില്‍ വഴി രാജി വിവരം ഗോപാല പിള്ളയെ അറിയിച്ചത്.

ഗ്ലോബല്‍ ഇന്ത്യന്‍ നെറ്റ് വര്‍ക്ക് സംഘടനയായ 'ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍' പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ഭാരിച്ച ചുമതല ഏറ്റെടുക്കുകയും ചെയ്തതിനാലാണ് താന്‍ രാജിവെയ്ക്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളികളുടെ മാത്രം നെറ്റ് വര്‍ക്ക് ഓര്‍ഗനൈസഷന്‍ ആകുമ്പോള്‍ ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ എല്ലാ ഇന്ത്യക്കാരുടെയും സംഘടനാ ആണെന്നും ഇത് കാലഘട്ടത്തിന്‍റെ ആവശ്യകത ആണെന്നും പി. സി. മാത്യു അഭിപ്രായപ്പെട്ടു.