"മക്കളെ മൂല്യങ്ങളിൽ വളർത്തുന്ന മാതാപിതാക്കൾക്ക് പകരമാകാൻ മറ്റാർക്കും കഴിയില്ല'
Monday, June 27, 2022 10:02 PM IST
ജോർജ് നടവയൽ
ഫിലഡൽഫിയ: മക്കളെ മൂല്യങ്ങളിൽ വളർത്തുന്ന മാതാപിതാക്കൾക്ക് പകരമാകാൻ മറ്റാർക്കും കഴിയില്ലെന്ന് പ്രശസ്ത സാംസ്കാരിക ഗുരു എം.കെ. കുര്യാക്കോസച്ചൻ. ഡബ്ല്യുഎംസി ഫിലഡൽഫിയ പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഫാദേഴ്സ് ആൻഡ് മദേഴ്സ് ഡേ സംയുക്ത ആഘോഷത്തിൽ ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ഛനമ്മമാരെ സ്നേഹിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തലമുറകൾ സമൂഹത്തിനും രാജ്യത്തിനും നന്മ ചെയ്യാൻ കഴിവുള്ളവരായി വളരുന്നു. അമ്മയും അച്ഛനും അവിഭാജ്യം എന്ന മനോഹാരിതയെ ഹൃദയത്തിലേന്തി, മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും വേറിട്ടല്ലാ എന്ന മഹത്വം ഉയർത്തി, ‘മാതാ പിതാ ഗുരൂ ദൈവ’ മഹത്വ പ്രകീർത്തനമായി, മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും ഒരുമിച്ച്, ആഘോഷിക്കുകയായിരുന്നു. ഫിലഡൽഫിയ, സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയമായിരുന്നു വേദി.

പ്രസിഡന്‍റ് ജോർജ് നടവയൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ജോസ് ആറ്റു പുറം, വൈസ് ചെയർവുമൻ മറിയാമ്മ ജോർജ്, വിമൻസ് ഫോറം വൈസ് പ്രസിഡന്‍റ് ലൈസമ്മ ബെന്നി എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ട്രഷറർ നൈനാൻ മത്തായി സ്വാഗതവും ജനറൽ സെക്രട്ടറി സിബിച്ചൻ ചെമ്പ്ലായിൽ നന്ദിയും പറഞ്ഞു.

അവയവ ദാനത്തിന്‍റെ (വൃക്ക), ഫിലഡൽഫിയ മാതൃകയായ, സുനിതാ അനീഷിനെ, എം കെ കുര്യാക്കോസ് അച്ചൻ "കനക ആട' അണിയിച്ച് വേൾഡ് മലയാളി കൗൺസിലിനായി ആദരിച്ചു. ഫിലഡൽഫിയയിൽ ദീർഘകാലം നൃത്തപരിശീലന രംഗത്ത് അദ്ധ്യാപന സേവനം നിർവഹിച്ച്, അതുല്യ മാതൃക തീർത്ത അജി പണിക്കർക്ക് ഡബ്ല്യുഎംസി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം സമ്മാനിച്ചു.

കേരളത്തിൽ വേൾഡ് മലയാളി കൗൺസിൽ നിരാലംബർക്ക് നൽകുന്ന ഭവനനിർമിതിയിലേക്ക് മാതൃപിതൃദിനാഘോഷ മേളയിലെ വരുമാനം സംഭാവന ചെയ്യുന്നു.

ജോൺ ടി. നിഖിൽ ഈശ്വര പ്രാർഥനയ്ക്കും സംഗീത തോമസ് അമേരിക്കൻ ദേശീയ ഗാനാലാപത്തിനും ഏരൺ അനിൽ ഭാരതിയ ദേശീയ ഗാനാലാപത്തിനും നേതൃത്വം നൽകി.

വിമൻസ് ഫോറം സെക്രട്ടറി ഷൈലാ രാജനും പ്രോഗ്രാം കോഓർഡിനേറ്റർ തോമസ് കുട്ടി വർഗീസും ചിട്ടപ്പെടുത്തിയ, കലാസന്ധ്യ യും ഷൈലാ രാജൻ കൊറിയോഗ്രഫ് ചെയ്ത്, "ബോളി വുഡ് ഫാഷൻ ഫ്യൂഷൻ ഷോ" എന്ന പേരിൽ അണിയിച്ചൊരുക്കിയ, മ്യൂസിക് മൂവ്മെൻ്റ് കോസ്റ്റ്യൂം എത്നിക്ക് ഷോ’, പ്രശസ്ത നർത്തകി നിമ്മീ ദാസിന്‍റെ മോഹിനിയാട്ടം; മിനി അബ്രാഹം, പ്രഭാ തോമസ്, സംഗീത, അഞ്ജലി വേണു വർഗീസ് എന്നീ നർത്തകരുടെ നൃത്തങ്ങളും ബിജു ഏബ്രഹാം, അബിയാ മാത്യൂ, റേച്ചൽ ഉമ്മൻ, സ്റ്റെഫിൻ മനോജ്, ഹന്നാ മാത്യൂ, തോമസ് അബ്രാഹം, പ്രസാദ് ബാബു, ഏരൺ അനിൽ എന്നീ ഗായകരുടെ ഗാനങ്ങളും തോമസ് കുട്ടി വർഗീസ് ആലപിച്ച കവിതയും നൈനാൻ മത്തായിയുടെ നേതൃത്വത്തിലും, തോമസ് പോൾ ടീമിൻ്റെ സഹകരണത്തിലും ഒരുക്കിയ വിഭവസമ്പന്ന അത്താഴ വിരുന്നും എല്ലാം ആഘോഷത്തെ അവിസ്‌മരണീയമാക്കി.

ലൂക്കോസ് വൈദ്യൻ, അബ്രാഹം കെ. വർഗീസ്, തങ്കച്ചൻ സാമുവേൽ, തോമസ് ഡാനിയേൽ, തോമസ് ജോസഫ്, മാത്യൂ തരകൻ, സേവ്യർ ആന്‍റണി, റോഷിൻ പ്ലാമൂട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.