കൈരളി യുഎസ്എ കവിത പുരസ്കാരം സിന്ധുനായർക്ക്
Tuesday, May 17, 2022 2:37 PM IST
ന്യൂയോർക്ക്: പ്രവാസികളുടെ സാഹിത്യാഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് ബോസ്റ്റണിൽ നിന്നുള്ള സിന്ധുനായർ അർഹയായി.

"ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ' എന്ന കവിതക്കാണ് പുരസ്കാരം. കാഷ് അവാർഡും ഫലകവും അടങ്ങുന്ന പുരസ്കാരം ന്യൂയോർക്കിലെ കേരള സെന്‍ററിൽ മേയ് 14 നു നടന്ന ചടങ്ങിൽ ജനനി മാസികയുടെ പത്രാധിപർ ജെ. മാത്യൂസ് വിതരണം ചെയ്തു.

ചടങ്ങിൽ കൈരളി ടിവി പുതിയ തലമുറയിലെ മലയാളികളിൽ പ്രശസ്തി നേടിയ മൂന്നു പേരെ ആദരിച്ചു. ന്യൂയോർക്കിലെ മിസ് ഇന്ത്യ മീര മാത്യു, ന്യൂയോർക്ക് പോലീസ് സേനയിലെ ആദ്യ വനിത മലയാളി പോലീസ് ഡിക്ടറ്റീവ് ബിനു പിള്ള അബ്‌ദു (ഫൊക്കാന നേതാവ് അപ്പു പിള്ളയുടെ മകൾ), അമേരിക്കൻ മലയാളി പോലീസ് അസോസിയേഷൻ പ്രസിഡന്‍റ് മലയാളി തോമസ് ജോയ് (ജോയിക്കുവേണ്ടി കസിൻ അറ്റോർണി മേരി ജോസ് അവാർഡ് സ്വീകരിച്ചത് ) എന്നിവർക്ക് ബാബു സ്റ്റീഫൻ വാഷിംഗ്‌ടൺ, മേരി ഫിലിപ്പ് , ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്‍റണി എന്നിവർ കൈരളിയുടെ ഫലകവും പൊന്നാടയും നൽകി ആദരിച്ചു.

അമേരിക്കൻ മലയാളി പോലീസ് അസോസിയേഷൻ പ്രസിഡന്‍റ് തോമസ് ജോയിക്കുവേണ്ടി അറ്റോർണി മേരി ജോസ്, ജേക്കബ് റോയിയിൽ നിന്നും സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജെമിനി തോമസിൽ നിന്നും കൈരളി ഫലകവും പൊന്നാടയും സ്വീകരിച്ചു.

കൈരളിയുടെ അമേരിക്കയിലെ ചുമതലക്കാരൻ ജോസ് കാടാപുറം കൈരളി വെറുമൊരു ചാനൽ അല്ല വേറിട്ട് ചാനൽ എങ്ങനെയെന്നു പറഞ്ഞു. ഭരത് മമ്മൂട്ടിയും ജോൺ ബ്രിട്ടാസ് എംപി യും നേതൃത്വം കൊടുക്കുന്ന മലയാളം കമ്മ്യൂണിക്കേഷൻ ഒരു ജനതയുടെ ആൽമാവിഷ്‌കാര സാഹിത്യത്തിലും സംസ്കാരത്തിൽ തങ്ങൾ കൊടുക്കുന്ന അതീവ ശ്രദ്ധകൊണ്ടെന്നു പറഞ്ഞു

കൈരളി ടിവിയുടെ മുൻ അവാർഡുകൾ നേടിയ ഗീതാ രാജനും ഡോണ മയൂരയും പ്രവാസികളുടെ മികച്ച എഴുത്തുകാരാണ് . രണ്ടാമത് അവാർഡു സ്വീകരിച്ച ഡോണ മയൂര പറഞ്ഞത് കൈരളിടിവി നൽകിയ പുരസ്കാരം എന്‍റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന അംഗീകാരമായി ഞാൻ കരുതുന്നു എന്നാണ്. എന്‍റെ കവിത പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്‌. എല്ലാ പ്രശസ്‌ത ആനുകാലികങ്ങളിലും എന്‍റെ കവിത വന്നിട്ടുണ്ട്. സമാനമായ സന്തോഷമുള്ള കാര്യമാണ് കൈരളി ടിവി യുടെ അംഗീകാരം എന്നാണ്.

മികച്ച കവിതക്കുള്ള അവാർഡ് സ്വീകരിച്ച സിന്ധു കൈരളിയോട് പറഞ്ഞത് "ഞാനടക്കം ഉള്ള മലയാളി മനസകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ കൈരളി തന്ന ഈ അംഗീകാരവും അതിനോടനുബന്ധിച്ചു നടന്ന ഈ പുരസ്‌കാരചടങ്ങും ഒക്കെ ജീവിതത്തിലെ എറ്റവും സുന്ദരവും അവിസ്മരണീയവുമായ നിമിഷങ്ങളിൽ ഒന്നാണെന്നായിരുന്നു.

എല്ലാക്കാലത്തും ഞാൻ എഴുതിയിട്ടുള്ളതെല്ലാം എന്‍റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇരുൾ മൂടുന്ന ജീവിതയാത്രകളിൽ മിന്നാമിനുങ്ങായി സാന്ത്വനം ഏകുന്ന പ്രതീക്ഷകളെ കുറിച്ചാണ് ഈ കവിത. പ്രതീക്ഷയുടെ തിരിവെളിച്ചങ്ങൾ എപ്പോഴും പ്രകൃതി തന്നെ നമുക്ക് കാണിച്ചു തരുന്നുണ്ട്. രാത്രി കഴിയുമ്പോൾ വരുന്ന പുലരിയും മഴ കഴിഞ്ഞാൽ വിരിയുന്ന മഴവില്ലും പുലർകാലത്ത് പുൽക്കൊടിത്തുമ്പിൽ വീണുടയാൻ നിൽക്കുന്ന നീർത്തുള്ളിയിലും തെളിയുന്ന സൂര്യനും ഒക്കെ അതിനുദാഹരണങ്ങൾ ആണ്. അവയൊക്കെ ഞാൻ എന്‍റെ ജീവിതവുമായി ബന്ധിപ്പിക്കുക മാത്രം ആണ് ഈ കവിതയിൽ ചെയ്തിട്ടുള്ളത്. അത് അതേ രീതിയിൽ ഉൾക്കൊണ്ട് ആസ്വദിക്കുകയും വിലയിരുത്തുകയും ഹൃദയത്തിലേറ്റുകയും ചെയ്യുന്ന ഒരു കൂട്ടം നല്ല മനസുകളെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇവിടെ ഓരോ മനസുകളും കൊളുത്തിയ മിന്നാമിന്നിവെട്ടവും ജീവിതയാത്രയിൽ എനിക്ക് പ്രകാശമാകും എന്നുറപ്പാണ്. അതിന് ഹൃദയം നിറഞ്ഞ നന്ദി.

നവമാധ്യമങ്ങളും സാഹിത്യവും എന്ന് വിഷയത്തിൽ ഈമലയാളി എക്സി. എഡിറ്റർ ജോർജ് ജോസഫ് പ്രഭാഷണം നടത്തി. മനോഹർ തോമസ് മോഡറേറ്ററായിരുന്നു. തുടർന്നു തഹ്സിൻ മുഹമ്മദ് ഗാനങ്ങൾ ആലപിച്ചു. ജേക്കബ് റോയ് ,വാഷിംഗ്ടണിൽ നിന്നെത്തിയ ബാബു സ്റ്റീഫൻ , ലാന ട്രഷറർ കെ.കെ. ജോൺസൺ, ഫൊക്കാന സെക്രട്ടറി സജിമോൻ ആന്‍റണി , മേരി ഫിലിപ്പ് , നിർമല, ജെസി ജെയിംസ് , ഷൈല പോൾ , ജോസ് ചെരിപുറം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മീരമാത്യു, ബിനു പിള്ള , അറ്റോർണി മേരി ജോസ് എന്നിവർ നന്ദി പറഞ്ഞു. മുട്ടത്തു വർക്കിയുടെ മരുമകൾ മേരി മാത്യു മുട്ടത്ത്, കവി രാജു തോമസ്, നിഷ ജൂഡ് , ഡോ. സെലിൻ , റോബിൻ , മോൻസി കൊടുമൺ ,അബി കേരള സെന്‍റർ , ശോശാമ്മ ആൻഡ്രൂസ് , റഫീക് തറയിൽ, ജെയിംസ് ,ഫിലിപ്പ് മഠം മറ്റു പ്രമുഖർ കേരള സെന്‍റർ പ്രസിഡന്‍റ് അലക്‌സ് കാവുംപുറത്തു എന്നിവർ നന്ദി പറഞ്ഞു . ക്രിസ്റ്റി ജോസ് പരിപാടിയുടെ എംസിയും വീഡിയോ, ഫോട്ടോ കൈരളിയുടെ ജേക്കബ് മാനുവൽ നിർവഹിച്ചു. ഡിന്നറോടെ പരിപാടികൾ സമാപിച്ചു.