പ്ര​ഫ. പൂ​ർ​ണി​മ പ​ത്മ​നാ​ഭ​ന് എ​ൻ​എ​സ്എ​ഫ് ക​രി​യ​ർ അ​വാ​ർ​ഡ്
Thursday, January 20, 2022 10:06 PM IST
റോ​ച്ച​സ്റ്റ​ർ (ന്യൂ​യോ​ർ​ക്ക്): ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പ്ര​ഫ. പൂ​ർ​ണി​മ പ​ത്മ​നാ​ഭ​ന് നാ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​ൻ ക​രി​യ​ർ (എ​ൻ​എ​സ്എ​ഫ്) അ​വാ​ർ​ഡ്. റോ​ച്ച​സ്റ്റ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി പ​ത്ര​പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കെ​മി​ക്ക​ൽ എ​ൻ​ജീ​നി​യ​ർ എ​ന്ന നി​ല​യി​ൽ ഏ​റ്റ​വും ചെ​റി​യ ക​ണി​ക​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ജീ​വ​ന്‍റെ ഉ​ത്ഭ​വ​ത്തെ കു​റി​ച്ചു ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​നാ​ണ് പൂ​ർ​ണ്ണി​മ​യെ അ​വാ​ർ​ഡ് ന​ൽ​കി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ദ​രി​ച്ച​ത്.

ബ​യോ​മെ​ഡി​ക്ക​ൽ ഡ​വ​ല​പ്മെ​ന്‍റി​നാ​യി അ​ഞ്ചു വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് 478476 ഡോ​ള​റാ​ണ് അ​വാ​ർ​ഡാ​യി ഇ​വ​ർ​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ദ്രാ​സ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്നും ബി​ടെ​ക് ബി​രു​ദ​വും, കോ​ർ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും 2016 ൽ ​പി​ച്ച്ഡി ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് കോ​ർ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പോ​സ്റ്റ് ഡോ​ക്ട​റ​ൽ അ​സോ​സി​യേ​റ്റാ​യി പ്ര​വ​ർ​ത്തി​ച്ചു.

ആ​ലീ​സ് എ​ച്ച് കു​ക്ക് ആ​ന്‍റ് കോ​ണ്‍​സ്റ്റ​ൻ​സ്, ഇ ​കു​ക്ക് അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും പൂ​ർ​ണി​മ​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ റോ​ച്ച​സ്റ്റ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ്.

പി.​പി. ചെ​റി​യാ​ൻ