ഷി​ക്കാ​ഗോ​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ യു​വാ​വ് മരിച്ചു
Tuesday, November 30, 2021 10:58 PM IST
ഷി​ക്കാ​ഗോ : ഷി​ക്കാ​ഗോ​യി​ൽ തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ കി​ഴ​ക്കേ​ക്കു​റ്റ് ബി​ജു - ഡോ​ളി ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ പു​ത്ര​ൻ ജെ​ഫി​ൻ കി​ഴ​ക്കേ​ക്കു​റ്റ് (22) അ​ന്ത​രി​ച്ചു.

ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ന് സ​മീ​പം ഇ​ർ​വിം​ഗ് പാ​ർ​ക്ക് & മാ​ൻ​ഹൈം റോ​ഡി​ൽ ജെ​ഫി​ൻ ഓ​ടി​ച്ചി​രു​ന്ന കാ​ർ തെ​ന്നി മാ​റി സ​മീ​പ​ത്തു​ള്ള ഒ​രു മ​ര​ത്തി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തും മ​ര​ണം സം​ഭ​വി​ച്ച​തും.

ജെ​റി​ൻ, ജെ​സ്റ്റി​ൻ, ജോ (​ജോ​സ​ഫ്) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ജെ​ഫി​ന്‍റെ മാ​താ​വ് ഡോ​ളി നീ​ണ്ടൂ​ർ ആ​ക്ക​കൊ​ട്ടാ​ര​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട് ഷി​ക്കാ​ഗോ സെ​ൻ​റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ക്കും.