ഫോക്കാനയ്ക്ക് സുവര്‍ണ വര്‍ഷം സമ്മാനിച്ച മലയാളികള്‍ക്ക് നന്ദി: പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ്
Friday, November 26, 2021 11:36 AM IST
ന്യൂയോർക്ക്: പതിവുപോലെ മറ്റൊരു താങ്ക്‌സ് ഗിവിങ് ഡേ കൂടി കടന്നുവന്നു. ജീവിതത്തില്‍ നാം അനുഭവിച്ച എല്ലാ നല്ല കാര്യങ്ങള്‍ക്കും നമ്മെ സഹായിച്ചവര്‍ക്കും നന്ദി പറയാന്‍ വേണ്ടി വേര്‍തിരിക്കപ്പെട്ട ഒരു ദിനം. അമേരിക്കക്കാരുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ദിനമായി മാറിയ താങ്ക്‌സ് ഗിവിങ്ങ് ദിനത്തില്‍ ഫൊക്കാന ഏവര്‍ക്കും താങ്ക്‌സ് ഗിവിങ്ങ് ആശംസകള്‍ നേർന്നു.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടു കൃത്യം ഒരു വര്‍ഷം തികയുകയാണ്. 2020 നവംബര് 21 നു- ഉമ്മന്‍ ചാണ്ടി, ഡോ. ശശി തരൂര്‍, സംസ്ഥാന മന്ത്രിമാര്‍, ഗോപിനാഥ് മുതുകാട് തുടങ്ങി അനേകം നേതാക്കളുടെ സാന്നിധ്യത്തില്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീതയുടേയും ഫാ. ഡേവിസ് ചിറമ്മേലിന്റേയും, സ്വാമി ഗുരുരത്നം ഞ്ജാനതപസ്സി എന്നിവരുടെ അനുഗ്രഹത്തോടെ തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ പടര്‍ന്ന് പന്തലിച്ചു കൊണ്ടിരിക്കുന്നു.

ദുര്‍ഘടം പിടിച്ച പല വഴികളിലും യാത്ര ചെയ്തസമയത്തു പ്രസ്ഥാനത്തെ നല്ല ഒരു സ്ഥാനത്തു എത്തിക്കുന്നതിന്‍ അമേരിക്കന്‍-കനേഡിയന്‍ മലയാളികളുടെ നിര്‍ലോഭമായ സഹകരണം ലഭിച്ചു. അനേകം ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കി. അംഗ സംഘടനകളുടെ എണ്ണത്തില്‍ നിര്‍ണായക വര്‍ധനവുണ്ടായി. നൂറോളം ചെറുതും വലുതുമായ പ്രോഗ്രാമുകള്‍ നടത്തി.

ഇന്നലെകളുടെ ഓര്‍മകളെ ഒരു നിധിപോലെ മനസ്സില്‍ സൂക്ഷിച്ച് ഇന്നിന്‍റെ നേരിനെ വെല്ലുവിളിയായി സ്വീകരിച്ച് നാളെയുടെ പ്രതീക്ഷയിലേക്ക് നടന്നു നീങ്ങുന്ന ഈ അവസരത്തില്‍ ഫൊക്കാന ഏവര്‍ക്കും താങ്ക്‌സ് ഗിവിങ്ങ് ആശംസകള്‍ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വർഗീസ് അറിയിച്ചു.