കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ 18ന്
Wednesday, November 24, 2021 11:19 PM IST
ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ 2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വാ​ർ​ഷി​ക പൊ​തു​യോ​ഗം ഡി​സം​ബ​ർ 18 ശ​നി​യാ​ഴ്ച 3.30ന് ​കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​റി​യി​ച്ചു.

ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ഒ​രു സ്ഥാ​ന​ത്തേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ഡി​സം​ബ​ർ 4 ശ​നി​യാ​ഴ്ച 5ന് ​പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 7 ചൊ​വ്വാ​ഴ്ച 5ന്.

​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫി​സി​ൽ നി​ന്നു ല​ഭി​ക്കും. ചീ​ഫ് ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​റു​ടെ പേ​രി​ൽ മെ​യ്ൽ, ഇ​മെ​യ്ൽ, ഇ​ൻ​പേ​ഴ്സ​ണ്‍ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.​ചെ​റി​യാ​ൻ ചൂ​ര​നാ​ട്(​ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന​ർ), പീ​റ്റ​ർ നെ​റ്റോ (ഇ​ല​ക്ഷ​ൻ ക​മ്മ​റ്റി മെ​ന്പ​ർ), വി. ​എ​സ് ജോ​സ​ഫ് (മെ​ന്പ​ർ) എ​ന്നി​വ​രാ​ണ് തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ക.

അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട മേ​ൽ​വി​ലാ​സം

39GwAQ7PeH7fJTFa4DXguurfn7GULq2pT

പി.​പി. ചെ​റി​യാ​ൻ