നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ കാനഡ 2021 ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 30 -ന്
Thursday, October 28, 2021 11:13 AM IST
കാല്‍ഗറി : കാല്‍ഗറി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന "NAMMAL' (North American Media center for Malayalam Arts and Literature),ന്‍റെ ആഭിമുഖ്യത്തില്‍ കാനഡയിലെ കുട്ടികള്‍ക്കായി നടത്തിയ "നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ കാനഡ 2021' എന്ന ഓണ്‍ലൈന്‍ മത്സരത്തിന്‍റെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 30 ശനിയാഴ്ച PM (MST), [7 .00 PM (EST) ഓണ്‍ലൈനില്‍ നടക്കുന്നതായിരിക്കും. പരിപാടികള്‍ തത്സമയം www.nammalonline.com/live എന്ന ലിങ്കില്‍ കാണാവുന്നതാണ്.

കാനഡയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വന്ന അനേകം മത്സരാത്ഥികളില്‍ നിന്നും , അഞ്ചു വിവിധ ഘട്ടങ്ങളിലൂടെ മത്സരിച്ചു ഫൈനലില്‍ എത്തിയ അഞ്ചു പേരില്‍നിന്ന്, 1,2,3 സ്ഥാനങ്ങളിക്കുള്ളവരെ അന്നേ ദിവസം തിരഞ്ഞെടുത്ത് മത്സരഫലം പ്രഖ്യാപിക്കുന്നതായിരിക്കും.

ജോസഫ് ജോണ്‍ കാല്‍ഗറി