ഉ​യ​ർ​ന്ന ഗ്രേ​ഡി​ലെ​ത്തു​ന്ന ഓ​ഫീ​സ​റാ​യി ഡോ. ​റേ​ച്ച​ൽ ലെ​വി​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Wednesday, October 20, 2021 10:04 PM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡി​ലെ​ത്തു​ന്ന(​ഫോ​ർ സ്റ്റാ​ർ) ഓ​ഫീ​സ​റാ​യി ട്രാ​ൻ​സ്ജ​ൻ​ഡ​റാ​യി ഡോ. ​റേ​ച്ച​ൽ ലെ​വി​ൻ (63) സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. നി​ല​വി​ൽ യു​എ​സ് പ​ബ്ലി​ക് ഹെ​ൽ​ത്ത് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റ് കോ​ർ​പാ​ണ് ഡോ. ​റേ​ച്ച​ൽ. പ്ര​സി​ഡ​ന്‍റ് ജൊ ​ബൈ​ഡ​നാ​ണ് ഡോ. ​റേ​ച്ച​ലി​നെ പു​തി​യ ത​സ്തി​ക​യി​ൽ നി​യ​മി​ച്ച​ത്.

അ​ഡ്മി​റ​ൽ എ​ന്ന പു​തി​യ ത​സ്തി​ക​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തോ​ടെ ത​ന്‍റെ ജീ​വി​ത​ത്തി​ൽ മ​റ്റൊ​രു ച​രി​ത്ര മു​ഹൂ​ർ​ത്ത​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഡോ. ​റേ​ച്ച​ൽ പ്ര​തി​ക​രി​ച്ചു. ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി, ടു​ലെ​ൻ യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് മെ​ഡി​സ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം പീ​ഡി​യാ​ട്രീ​ഷ​നാ​യി ഡോ. ​റേ​ച്ച​ൽ ജോ​ലി ചെ​യ്തി​രു​ന്നു.

രാ​ജ്യ​ത്ത് എ​ല്ലാ​വ​ർ​ക്കും തു​ല്യ അ​വ​കാ​ശം ന​ൽ​കു​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​ണ് ഡോ. ​റേ​ച്ച​ലി​ന്‍റെ നി​യ​മ​ന​മെ​ന്ന് ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി സേ​വ്യ​ർ ബെ​സീ​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഡോ. ​റെ​യ്ച്ച​ലി​നെ ഹെ​ൽ​ത്ത് അ​സി. സെ​ക്ര​ട്ട​റി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചി​രു​ന്നു.

പി.​പി. ചെ​റി​യാ​ൻ