മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ 2020-23 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, October 16, 2021 10:33 PM IST
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ 2020-23 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി സ​ഭാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് റ​വ. സി.​വി സൈ​മ​ണ്‍, ക്ല​ർ​ജി ട്ര​സ്റ്റി. റ​വ. മോ​ൻ​സി കെ ​ഫി​ലി​പ്പ്, അ​ത്മാ​യ ട്ര​സ്റ്റി & ഖ​ജാ​ൻ​ജി രാ​ജ​ൻ ജേ​ക്ക​ബ് എ​ന്നി​വ​രും വൈ​ദി​ക സെ​ല​ക്ഷ​ൻ ക​മ്മ​റ്റി​യി​ലേ​ക്ക് റ​വ. ഡോ. ​ഈ​ശോ മാ​ത്യു, റ​വ, ഡോ. ​എ. ജോ​ണ്‍ ഫി​ലി​പ്പ്, റ​വ. ഡോ. ​ഷാം പി. ​തോ​മ​സ്, റ​വ. എ​ബി. റ്റി. ​മാ​മ്മ​ൻ, റ​വ. തോ​മ​സ് കോ​ശി പി, ​ഡോ. യേ​ശു​ദാ​സ് അ​ത്യാ​ൽ, പ്രൊ​ഫ. സി. ​മാ​മ​ച്ച​ൻ, സി.​വി. വ​ർ​ഗീ​സ്, അ​ഡ്വ. പ്ര​സാ​ദ് ജോ​ർ​ജ്, ജോ​സി കു​ര്യ​ൻ, ജോ​സ്. കെ. ​ജോ​യി, ഷാ​ജി. പി.​റ്റി, അ​ല​ക്സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30 ന് ​തി​രു​വ​ല്ലാ സെ​ൻ​റ് തോ​മ​സ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബ്ബാ​ന​ക്ക് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്താ നേ​തൃ​ത്വം ന​ൽ​കി. സ​ജീ​വ സേ​വ​ന​ത്തി​ൽ നി​ന്നും വി​ര​മി​ച്ച പ​ട്ട​ക്കാ​രെ ആ​ദ​രി​ക്കു​ക​യും 2020 വ​ർ​ഷ​ത്തെ വി​വി​ധ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

പി.​പി. ചെ​റി​യാ​ൻ