നി​യ​മ വി​രു​ദ്ധ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​ന് മധ്യവയസ്കന് 12 വ​ർ​ഷം ത​ട​വ്
Wednesday, September 22, 2021 10:45 PM IST
ഒ​ക്ല​ഹോ​മ: നി​യ​മ വി​രു​ദ്ധ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സോ​ബു​ലി അ​ല​ന് (54) ഒ​ക്ല​ഹോ​മ കോ​ട​തി 12 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ണി​തീ​ർ​ത്ത കാ​ബി​നി​ൽ വ​ച്ചാ​യി​രു​ന്നു സ്വ​യം സ​ന്ന​ദ്ധ​നാ​യി മു​ന്നോ​ട്ടു വ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ജ​ന​നേ​ന്ദ്രി​യം (ടെ​സ്റ്റി​ക്കി​ൾ​സ് കാ​സ്ട്രേ​ഷ​ൻ) സോ​ബു​ലി ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്.

നീ​ക്കം ചെ​യ്ത ശ​രീ​ര​ഭാ​ഗം ഇ​യാ​ൾ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം ര​ക്ത​പ്ര​വാ​ഹം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ചെ​റു​പ്പ​ക്കാ​ര​ൻ സം​ഭ​വി​ച്ച​തി​നെ​കു​റി​ച്ചു ഡോ​ക്ട​​റോ​ട് വി​ശ​ദീ​ക​രി​ച്ചു. ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. വി​ചാ​ര​ണ സെ​പ്റ്റം​ബ​ർ 20ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കെ പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി.

പി.​പി. ചെ​റി​യാ​ൻ