ഗാ​ന്ധി സ്റ്റ​ഡി സ​ർ​ക്കി​ൾ അ​മേ​രി​ക്ക രാ​ജ്യാ​ന്ത​ര ലേ​ഖ​ന മ​ത്സ​രം ന​ട​ത്തു​ന്നു
Tuesday, September 21, 2021 10:50 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഗാ​ന്ധി സ്റ്റ​ഡി സ​ർ​ക്കി​ൾ അ​മേ​രി​ക്ക​യും ഈ ​മ​ല​യാ​ളി​യും സം​യു​ക്ത​മാ​യി ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധ​മാ​യി രാ​ജ്യാ​ന്ത​ര ലേ​ഖ​ന മ​ത്സ​രം ന​ട​ത്തു​ന്നു.

ന്ധ​മ​യ​ക്കു​മ​രു​ന്ന് മു​ക്ത കേ​ര​ളം: രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ളു​ടെ ദൗ​ത്യം (Drug Free Kerala : The Mission of Political Parties")വി​ഷ​യം. 1000 വാ​ക്കു​ക​ളി​ൽ ക​വി​യാ​ത്ത ലേ​ഖ​ന​മാ​ണ് വേ​ണ്ട​ത്. മ​ത്സ​ര​ത്തി​ന് പ്രാ​യ മാ​ന​ദ​ണ്ഡ​മി​ല്ല. ക്യാ​ഷ് അ​വാ​ർ​ഡു​ൾ​പ്പെ​ടെ​യാ​ണ് സ​മ്മാ​നം.

ഫൊ​ക്കാ​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഫി​ല​ഡ​ൽ​ഫി​യാ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റ​വു​മാ​ണ് മു​ഖ്യ സ്പോ​ണ്‍​സ​ർ​മാ​ർ. ഈ​സ്റ്റേ​ണ്‍ ടൈം (​അ​മേ​രി​ക്ക) ഒ​ക്ടോ​ബ​ർ 2 ശ​നി​യാ​ഴ്ച രാ​ത്രി 12 ന് ( (​ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ഡ് ടൈം ​ഒ​ക്ടോ​ബ​റ​ർ മൂ​ന്നാം തി​യ​തി ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ 10:30) [email protected] എ​ന്ന ഇ ​മെ​യി​ലി​ൽ ലേ​ഖ​നം ല​ഭി​യ്ക്ക​ണം.

ലേ​ഖ​നം മു​ൻ​പ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​വ​രു​ത്. ലേ​ഖ​ന​ക​ർ​ത്താ​വി​ന്‍റെ പേ​ര്, മേ​ൽ​വി​ലാ​സം, വാ​ട്സാ​പ്പ് ഫോ​ണ്‍ ന​ന്പ​ർ, ഈ ​മെ​യി​ൽ അ​ഡ്ര​സ്‌​സ് എ​ന്നീ വി​വ​ര​ങ്ങ​ൾ ലേ​ഖ​ന​ത്തി​ന്‍റെ ക​വ​ർ പേ​ജി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം. എ​ഴു​ത്തു​കാ​രും പ​ത്ര​പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ചം​ഗ ജ​ഡ്ജിം​ഗ് പാ​ന​ൽ ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

വി​ജ​യി​ക​ളെ ഡോ.​ഏ പി ​ജെ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ജ·​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 15 ന് ​പ്ര​ഖ്യാ​പി​ക്കും. അ​വാ​ർ​ഡു​ക​ൾ കേ​ര​ള ദി​ന​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ്മാ​നി​ക്കും. നേ​രി​ട്ടു സ​ന്നി​ഹി​ത​രാ​കാ​ൻ ക​ഴി​യാ​ത്ത വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ വെ​സ്റ്റേ​ണ്‍ യൂ​ണി​യ​ൻ മു​ഖേ​ന​യും പ്ര​ശം​സാ പ​ത്ര​ങ്ങ​ൾ ഈ ​മെ​യി​ലി​ലൂ​ടെ​യും സ​മ്മാ​നി​ക്കും.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്: ജോ​ർ​ജ് ന​ട​വ​യ​ൽ 215 494 6420, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ: 215 605 7310.

പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ