സാൻഹാസെ: നോർത്തേൺ കലിഫോർണിയ ക്നാനായ കത്തോലിക്കാ കോൺഗ്രസ് സിൽവർ ജൂബിലി ഉദ്ഘാടനത്തിനു തുടക്കം കുറിച്ച് പതാക ഉയർത്തി. കെസിസിഎൻസി സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർക്കയിൽ പതാക ഉയർത്തൽ കർമം നിർവഹിച്ചു.
മിസോറി സിറ്റി മേയറും കെസിവൈഎൽ നോർത്ത് അമേരിക്ക ആദ്യകാല പ്രസിഡന്‍റുമായ റോബിൻ ഇലയ്ക്കാട്ട്, കെസിസിഎൻസി പ്രസിഡന്‍റ് വിവിൻ ഓണശേരിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.