ഇ​ന്ത്യാ പ്ര​സ് ക്ല​ബ് നോ​ർ​ത്ത് ടെ​ക്സ​സ് ചാ​പ്റ്റ​ർ സെ​മി​നാ​ർ ജൂ​ലൈ 3ന്
Wednesday, June 23, 2021 10:55 PM IST
ഡാ​ള​സ് : ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നോ​ർ​ത്ത് ടെ​ക്സ​സ് ചാ​പ്റ്റ​ർ കോ​വി​ഡാ​ന​ന്ത​ര അ​മേ​രി​ക്ക​യും മാ​ധ്യ​മ ധ​ർ​മ്മ​ത്തെ കു​റി​ച്ച് ഒ​രു സെ​മി​നാ​ർ ന​ട​ത്തു​ന്നു. ജൂ​ലൈ 3 ശ​നി​യാ​ഴ്ച സെ​ൻ​ട്ര​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ടൈം ​രാ​വി​ലെ 9 മു​ത​ൽ 10 വ​രെ​യാ​ണ് സെ​മി​നാ​ർ.

സൂം ​പ്ലാ​റ്റ് ഫോ​മി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​റി​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ൾ പ​ങ്കെ​ടു​ത്ത് സെ​മി​നാ​ർ വി​ജ​യി​പ്പി​ക്കു​വാ​ൻ ഏ​വ​രെ​യും സ​ഹ​ർ​ഷം ക്ഷ​ണി​ക്കു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മാ​ധ്യ​മ രം​ഗ​ത്ത് ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ജോ​ബി​ൻ പ​ണി​ക്ക​രും അ​നു​പ​മ വെ​ങ്കി​ടേ​ഷു​മാ​ണ് മു​ഖ്യ​പ്ര​ഭാ​ഷ​ക​ർ. WFAA,, ചാ​ന​ൽ 8 ABC, യി​ൽ 2012 മു​ത​ൽ റി​പ്പോ​ർ​ട്ട​ർ ആ​യി ജോ​ലി​ചെ​യ്യു​ന്ന ജോ​ബി​ൻ പ​ണി​ക്ക​ർ 3 time EMMY അ​വാ​ർ​ഡും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മ​റ്റു ധാ​രാ​ളം അ​വാ​ർ​ഡു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. ന്യൂ​യോ​ർ​ക്കി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ജോ​ബി​ൻ പ​ണി​ക്ക​ർ കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

റി​പ്പോ​ർ​ട്ട​ർ ചാ​ന​ലി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​നു​പ​മ വെ​ങ്കി​ടേ​ഷ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ജേ​ർ​ണ​ലി​സം പ​ബ്ലി​ക്കേ​ഷ​ൻ​സ് പി​ജി ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ്.

ഐ​സി​പി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് ഇ​ലെ​ക്ട് സു​നി​ൽ തൈ​മ​റ്റം ആ​ശം​സ​യ​ർ​പ്പി​യ്ക്കും.

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ അ​തി​പ്ര​സ​ര​വും മാ​ധ്യ​മ ധ​ർ​മ്മ​വും വ​ള​രെ​യ​ധി​കം ചോ​ദ്യ​ചി​ഹ്ന​മാ​യി നി​ൽ​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​ല്ലെ​ങ്കി​ൽ ഈ ​കാ​ല​ഘ​ട്ട മാ​റ്റ​ത്തി​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ മാ​ധ്യ​മ ധ​ർ​മ്മ ത്തി​ന്‍റെ പ്രാ​യോ​ഗി​ക ത​ല​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കേ​നേ​ടി​യി​രി​ക്കു​ന്നു. എ​ല്ലാ​വ​രു​ടെ​യും വി​ല​യേ​റി​യ സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്നു.

നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ് ,ടി.​സി ചാ​ക്കോ, ജോ​സ് പ്ലാ​ക്കാ​ട്ടു, ബെ​ന്നി​ജോ​ണ്‍, സി​ജു ജോ​ർ​ജ്, മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ, എ​ബ്ര​ഹാം തോ​മ​സ്, ഏ​ബ്ര​ഹാം തെ​ക്കേ​മു​റി എ​ന്നീ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​ണ് പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

https://us02web.zoom.us/j/88271291388?pwd=R1BWdjl5dU5ZWGxyYUx0ZUNPdHN4dz09

സൂം ​ഐ​ഡി - 882 7129 1388
പാ​സ് വേ​ർ​ഡ് - 2021


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

പി.​പി. ചെ​റി​യാ​ൻ (സെ​ക്ര​ട്ട​റി) - 214 450 4107
ലൊ​ശി​മൃ​ബ2021​ഷൗി​ല23.​ഷു​ഴ

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി