20 ഡോ​ള​ർ പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ക്കൗ​ണ്ടി​ൽ ഒ​രു ബി​ല്യ​ൻ ഡോ​ള​ർ
Tuesday, June 22, 2021 10:43 PM IST
ഫ്ളോ​റി​ഡ: എ​ടി​മ്മി​ൽ നി​ന്ന് 20 ഡോ​ള​ർ പി​ൻ​വ​ലി​ക്കു​ന്ന​തി​നി​ടെ മ​ധ്യ​വ​യ്സ​ക​യ്ക്ക് ല​ഭി​ച്ച​ത് അ​ക്കൗ​ണ്ടി​ൽ ഒ​രു ബി​ല്യ​ൻ ഡോ​ള​ർ. ഫ്ളോ​റി​ഡാ​യി​ലെ സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് ജൂ​ലി​യ. അ​ത്യാ​വ​ശ്യ​മാ​യി 20 ഡോ​ള​ർ പി​ൻ​വ​ലി​ക്കാ​നാ​ണ് ജൂ​ലി​യ ശ​നി​യാ​ഴ്ച ചെ​യ്സ് ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ എ​ത്തി​യ​ത്. പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നു മു​ന്പു മി​ഷി​നി​ൽ ബാ​ല​ൻ​സ് തു​ക പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജൂ​ലി​യ​ക്ക് അ​വ​രു​ടെ ക​ണ്ണു​ക​ളെ വി​ശ്വ​സി​ക്കാ​നാ​യി​ല്ല. ബാ​ങ്ക് ബാ​ല​ൻ​സ് ഒ​രു ബി​ല്യ​ൻ ഡോ​ള​ർ (999985855.94) ലോ​ട്ട​റി അ​ടി​ച്ചാ​ൽ പോ​ലും ഇ​ത്ര വ​ലി​യ തു​ക ല​ഭി​ക്കാ​റി​ല്ല.

എ​ടി​എം മെ​ഷി​നി​ൽ തൊ​ടാ​ൻ പോ​ലും ഭ​യ​പ്പെ​ട്ടെ​ന്നു ജൂ​ലി​യ പ​റ​യു​ന്നു. ഇ​ത്ര​യും വ​ലി​യ തു​ക​യി​ൽ നി​ന്നും 20 ഡോ​ള​ർ പി​ൻ​വ​ലി​ച്ചാ​ലു​ണ്ടാ​കു​ന്ന ഭ​വി​ഷ​ത്തു​ക​ളെ​കു​റി​ച്ചു ഞാ​ൻ ബോ​ധ​വ​തി​യാ​ണ്. മാ​ത്ര​മ​ല്ല ഈ ​തു​ക എ​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​തു​മ​ല്ല. ശ​നി​യാ​ഴ്ച​യാ​യ​തു​കൊ​ണ്ട് ചെ​യ്സ് ബാ​ങ്കി​ന്‍റെ ശാ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ലാ​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ വി​വ​രം അ​റി​ഞ്ഞാ​ൽ തു​ക ത​ട്ടി​ച്ചെ​ടു​ത്തു​വെ​ന്നി​രി​ക്കാം. അ​തു സം​ഭ​വി​ക്കാ​തി​രി​ക്കു​ന്ന​തി​ന് തു​ട​ർ​ച്ച​യാ​യി ബാ​ങ്ക് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ജൂ​ലി​യ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ