ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ്-ന്യൂഇയർ ആഘോഷം നടത്തി
Monday, January 18, 2021 11:40 AM IST
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ് ന്യൂഇയർ ആഘോഷപരിപാടികൾ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരെയും വിളിച്ചുകൂട്ടി നടത്താനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ഭാരവാഹികൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചു.

അതിൻ പ്രകാരം അസോസിയേഷൻ ഓഫീസിൽ വച്ച് പ്രസിഡന്‍റ് ജോൺസൺ കണ്ണൂക്കാടൻ തിരികൊളുത്തി ക്രിസ്മസ്-ന്യൂഇയർ ആഘോഷം ഉദ്ഘാടനം ചെയ്തു. ഈ കോവിഡ് കാലഘട്ടത്തിൽ എല്ലാവരും സുരക്ഷിതരായിക്കുവാൻ കോവിഡ് വാക്സിൻ സ്വീകരിച്ച് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ സാധിക്കട്ടെ എന്നും നല്ല ഒരു പുതുവത്സരം ഉണ്ടാകട്ടെ എന്നും ക്രിസ്മസ് പുതുവത്സര സന്ദേശത്തിൽ പ്രസിഡൻറ് ജോൺസൺ കണ്ണൂക്കാടൻ ആശംസിച്ചു, യോഗത്തിന് സെക്രട്ടറി ജോഷി വള്ളിക്കളം സ്വാഗതമാശംസിച്ചു ജോയിൻറ് ട്രഷറർ സാബു കട്ടപ്പുറം നന്ദി രേഖപ്പെടുത്തി.

തദവസരത്തിൽ ഷാബു മാത്യു - ജോയിൻറ് ട്രഷറർ, ലീല ജോസഫ്, - വനിതാ പ്രതിനിധി, കാൽവിൻ കവലകൽ - യൂത്ത് പ്രതിനിധി, ബോർഡ് മെംബേഴ്സ് - ആഗ്നസ് മാത്യു, ലുക്ക് ചിറയിൽ, ഫിലിപ്പ് പുത്തൻപുരയിൽ, സജി മണ്ണഞ്ചേരിൽ, സന്തോഷ് കാട്ടൂക്കാരൻ, സന്തോഷ് കുര്യൻ, ടോബിൻ തോമസ് , രഞ്ജൻ എബ്രഹാം - എക്സ് ഒഫിഷിയോ എന്നിവർ സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: ജോഷി വള്ളിക്കളം